188 ആളുകളുമായി ഇന്‍ഡൊനീഷ്യന്‍ യാത്രാ വിമാനം തകര്‍ന്നു വീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

188 ആളുകളുമായി ഇന്‍ഡൊനീഷ്യന്‍ യാത്രാ വിമാനം തകര്‍ന്നു വീണു

ജക്കാർത്ത: ഇൻഡൊനീഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായലയൺ എയറിന്റെയാത്രാവിമാനം കടലിൽ തകർന്ന് വീണ് 188 പേരെ കാണാതായി.ജക്കാർത്തയിൽ നിന്ന് ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്ക് പോയ ലയൺ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയർന്ന് 13 മിനിട്ടുകൾക്ക് ശേഷം തകർന്നുവീണത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയർന്ന വിമാനവുമായി6.33 നാണ് അവസാനആശയവിനിമയം നടന്നത്. രണ്ട് ശിശുക്കളും ഒരു കുട്ടിയുമടക്കം181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 210 ആളുകൾക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. യാത്രക്കാരിൽ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. തിരച്ചിൽ തുടരുകയാണ്. പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഈ പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി റിപ്പോർട്ടുണ്ട്.ബോയിംഗ് 737 മാക്സ് 8 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിംഗിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള വിമാനമാണിത്. ഇത് മൂന്നാം തവണയാണ് ലയൺ എയർ വിമാനം അപകടത്തിൽപ്പെടുന്നത്. 2013 ൽ ഒരു ലയൺ എയർ വിമാനം ബാലിക്ക് സമീപം കടലിൽ ഇടിച്ചിറക്കിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 108 പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. .2004 ൽ ജക്കാർത്തയിൽ ലയൺ എയർ വിമാനം തകർന്ന് വീണ് 25 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. Beberapa serpihan pesawat Lion Air JT 610 yang jatuh di perairan Karawang. Pesawat membawa 178 penumpang dewasa, 1 penumpang anak-anak dan 2 bayi dengan 2 Pilot dan 5 FA. Basarnas dan Kementerian Perhubungan terus melakukan penanganan. Beberapa kapal tug boad berada di lokasi. pic.twitter.com/Gb6P4zjCQF — Sutopo Purwo Nugroho (@Sutopo_PN) October 29, 2018


from mathrubhumi.latestnews.rssfeed https://ift.tt/2qeTOb5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages