ന്യൂഡൽഹി: സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി ഡൽഹിയിലെത്തിയ ഫ്രഞ്ച് വിദ്യാർഥിനിയെആതിഥേയൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഒക്ടോബർ 13 ന് ഇന്ത്യയിലെത്തിയ പെൺകുട്ടിമുൻ പരിചയമുള്ള ഇന്ത്യൻ വിദ്യാർഥിനിയുടെ ഡൽഹിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ഈ വിദ്യാർഥിനിയുടെ പിതാവാണ് ഫ്രഞ്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പദ്ധതി പ്രകാരം ഡൽഹിക്കാരിപെൺകുട്ടി ഫ്രാൻസിൽ ഇവരുടെ വീട്ടിലായിരുന്നു താമസം. ഇതേത്തുടർന്നാണ് ഫ്രഞ്ച് വിദ്യാർഥിനി ഇവരുടെ വീട്ടിലെത്തിയത്. ഒക്ടോബർ 18 നാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പീഡനം നടന്നതിന്റെ അടുത്ത ദിവസം പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് അധ്യാപിക ഫ്രഞ്ച് എംബസിയേയും കുട്ടിയുടെ മാതാപിതാക്കളേയും വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ഉടനെ മറ്റൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിലായ പ്രതിയ്ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2RlRZo1
via
IFTTT
No comments:
Post a Comment