അമിത്ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയെന്ന് ജി. സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

അമിത്ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയെന്ന് ജി. സുധാകരന്‍

കണ്ണൂർ: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ നാഷണൽ പൊളിറ്റിക്കൽ ഗുണ്ടയാണെന്ന് മന്ത്രി ജി. സുധാകരൻ. അമിത് ഷാ കോടതിയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ്.സർക്കാരിനെ അട്ടിമറിക്കാൻ തടി മാത്രം പോര മനോബലംകൂടി വേണമെന്നും സുധാകരൻപറഞ്ഞു. ശബരിമലയിലെ അയ്യപ്പഭക്തരേയും വിശ്വാസികളേയും അടിച്ചമർത്താനാണ് ഭാവമെങ്കിൽ സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷാ പറഞ്ഞതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു പ്രിയങ്ക ഗാന്ധി, മായാവതി ഉൾപ്പടെയുള്ളവർ രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ്സിന് വൈകിയാണെങ്കിലും ഇക്കാര്യത്തിൽ വിവേകം വന്നിട്ടുണ്ട്. രാഹുൽ ഈശ്വർ പാവമാണന്ന് പറഞ്ഞ സുധാകരൻ അയാൾ വായിച്ചതിന്റെ ആശയക്കുഴപ്പമാണെന്നും രാഹുൽ ഈശ്വർ തന്റെ അറിവ് നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ എവിടെ എത്തുമായിരുന്നുവെന്നും ചോദിച്ചു. അമിത് ഷാ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട ജി.സുധാകരൻ ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും ചൂണ്ടിക്കാട്ടി.


from mathrubhumi.latestnews.rssfeed https://ift.tt/2Q32wUU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages