ദുബായ്: യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ജപ്പാനിലെ ടാനേഗാഷിമി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച കാലത്ത് യു.എ.ഇ സമയം എട്ടിന് ശേഷമായിരുന്നു വിക്ഷേപണം. എഴുപത് ഇമറാത്തി ശാസ്ത്രഞ്ജർ ചേർന്നാണ് ഖലീഫാ സാറ്റ് വികസിപ്പിച്ചെടുത്തത്. യു എ ഇ സമയം രാവിലെ എട്ടിന് നടന്ന വിക്ഷേപണം പൂർണ വിജയമാണെന്ന് ഗവേഷണത്തിനും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മൊഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. ഭൂമിയുടെ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാൻ ഖലീഫാ സാറ്റിന് കഴിയും. പാരിസ്ഥിതിക മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ സാട്ടലൈട്റ്റ് പങ്ക് വയ്ക്കും. അറബ് മേഖലയിലെ എണ്ണ ചോർച്ച കണ്ടെത്തും . വെള്ളത്തിന്റെ ഗുണ നിലവാരം കണ്ടെത്താനും കഴിയും. ഖലീഫ സാറ്റ് അയക്കുന്നചിത്രങ്ങൾ യു എ ഇ യിലെ സർക്കാർ ഓഫീസുകൾക്കും സർവകലാശാലകൾക്കും ലഭിക്കും. ജപ്പാൻ എയറോ സ്പേസ് എക്സ് പ്ളോറെഷൻ ഏജൻസിയുമായി ചേർന്നാണ് യു എ ഇ ഖലീഫാ സാറ്റ് വിക്ഷേപിച്ചത്. ബഹിരാകാശ പര്യവേക്ഷണ രംഗത്തെ യു .എ.ഇ.യുടെ ദീർഘകാലത്തെ സ്വപ്നവും പരിശ്രമങ്ങളുമാണ് ഇതോടെ സാക്ഷാത്കരിച്ചിരിക്കുന്നത്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുമായി ചേർന്നായിരുന്നു വിക്ഷേപണം. പൂർണമായും സ്വദേശി എൻജിനീയർമാരുടെയും വിദഗ്ധരുടെയും കീഴിലാണ് ഖലീഫ സാറ്റ് ഉപഗ്രഹത്തിന്റെ നിർമാണം പൂർത്തിയായത്. 2013 ഡിസംബറിൽ യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഖലീഫ സാറ്റ് പദ്ധതി പ്രഖ്യാപിച്ചത്. 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയിൽ നിന്ന് 613 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിൽ കറങ്ങും യു.എ.ഇ.യുടെ ഉപഗ്രഹ നിർമാണരംഗത്തും വിവരസാങ്കേതികരംഗങ്ങളിലും നാഴികക്കല്ലായി മാറിയ ഈ പദ്ധതി നിക്ഷേപമേഖലയിലും വലിയ സാധ്യതകൾ തുറക്കും. വിവിധ രംഗങ്ങളിലേക്ക് ഉപയുക്തമാവുന്ന ചിത്രവിധാനങ്ങളാണ് ഖലീഫസാറ്റ് ഭ്രമണപഥത്തിലെത്തിയാൽ ലഭിക്കുക. ഉയർന്ന റെസൊല്യൂഷനിൽ അതിവേഗം ത്രിമാന ചിത്രങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. പാരിസ്ഥിതിക മാറ്റങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കാനും, നഗരവികസനത്തിന് ആസൂത്രണരേഖകൾ തയ്യാറാക്കാനും മറ്റും ചിത്രങ്ങൾ ഉപയോഗിക്കും. ദേശീയ അന്തർദേശീയ തലങ്ങളിലുള്ള സ്വകാര്യസ്ഥാപനങ്ങൾക്കും സർക്കാറുകൾക്കും ഉപയോഗപ്രദമായ വിവരങ്ങളാണ് ഇവ കൈമാറുക.
from mathrubhumi.latestnews.rssfeed https://ift.tt/2Ptu1Kr
via
IFTTT
No comments:
Post a Comment