വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ബി ജെ പി ദേശിയ അദ്യക്ഷന്‍ അമിത്ഷാ. പശ്ചിമ ബംഗാളിലും, ആന്ധ്രപ്രദേശിലും, തെലുങ്കാനയിലും ബിജെപി സുനാമി പോലെ ആഞ്ഞടിക്കുമെന്നും അമിത്ഷാ പറഞ്ഞു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ബി ജെ പി തരംഗം ഉണ്ടാകുമെന്നും, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഖഢ്, എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുന്ന വിജയം രാജ്യം മുഴുവന്‍ ആഞ്ഞടിക്കുമെന്നും കുട്ടിച്ചേര്‍ത്തു
കഴിഞ്ഞ അന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ ബി ജെ പി നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും ത്യഗങ്ങളുടെ ഫലമാണ് പാര്‍ട്ടിക്ക് ഇപ്പോഴുണ്ടാകുന്ന നേട്ടത്തിനുകാരണം. താഴ് തട്ടിലുള്ള പ്രവര്‍ത്തകരെ വളര്‍ത്തികൊണ്ടുവരാന്‍ ബിജെപി ക്കു കഴിയുമെന്നും ചായവില്‍പ്പനക്കാരന്റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍കഴിഞ്ഞതും ഒരു സാധാരണ പ്രവര്‍ത്തകന് ദേശിയ പ്രസിഡന്റ് വരെയാകാന്‍ അവസരം നല്‍കിയതും ബിജെപിയാണെന്നും അമിത്ഷാ വ്യക്തമാക്കി.
from mangalam.com https://ift.tt/2Eo1Yb4
via IFTTT
No comments:
Post a Comment