കൊച്ചി: ഒരു വീടായാല്‍ പല പ്രശ്‌നങ്ങളുണ്ടാകും. തെറ്റുചെയ്തവര്‍ വീടുവിട്ടുപോയാല്‍ ക്ഷമപറഞ്ഞ് തിരുച്ചുവരുന്നത് സാധാരണയാണെന്ന് നടി കെപിഎസി ലളിത. ഏതൊരു മേഖലയില്‍ നോക്കിയാലും പീഡിപ്പിക്കലും മറ്റെല്ലാ പ്രശ്‌നങ്ങളുമുണ്ട്. മുന്‍പൊക്കെ എല്ലാം സഹിക്കലാണ്. ഇന്ന് സ്ത്രീകള്‍ക്ക് ധൈര്യമുണ്ട്. സംഘടനയുണ്ട്. അതിന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഉണ്ടാക്കിയ സംഘടനയാണ് അമ്മ. തനിക്ക് പറയാന്‍ ഉള്ളതെല്ലാം അമ്മയിലാണ് പറയുന്നത്. പറഞ്ഞുതീര്‍ക്കാനുള്ള കാര്യങ്ങള്‍ മാത്രമാണ് എല്ലാം. 'നടി'യെന്ന് വിളിച്ചതിന്റെ പേരില്‍ വിമര്‍ശനം പറയുന്ന നടിയെ തന്റെ ഭര്‍ത്താവിന്റെ ചിത്രത്തില്‍ പകരക്കാരിയായി അഭിനയിപ്പിച്ചിട്ടുണ്ടെന്നും അമ്മ അംഗമായ കെപിഎസി ലളിത പറഞ്ഞു.
മൂന്നാലു നടിമാര്‍ ചേര്‍ന്ന് എല്ലാവര്‍ക്കും കൈകൊട്ടിച്ചിരിക്കാന്‍ അവസരം ഉണ്ടാക്കുകയാണ്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റുമാത്രമല്ല, ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ആളാണ്. രാജിവച്ചവര്‍ ക്ഷമപറഞ്ഞാല്‍ തിരിച്ചുകയറാവുന്ന കാര്യമേയുള്ളു. ഏതു സിനിമ ഫീല്‍ഡിലായാലും നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. നിസാരപ്രശ്‌നങ്ങളുടെ പേരിലാണ് ഈ കോലാഹലം മുഴൂവന്‍. പറഞ്ഞുവരുമ്പോള്‍ ഉള്ളിതൊലിപൊളിച്ചപോലെയുള്ള പ്രശ്‌നമേയുള്ളൂ. നടി എന്നു വിളിച്ചതില്‍ തെറ്റില്ല. അത് അഭിമാനമാണ്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലാണ് നടിയായത്.
ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി അമ്മ രൂപീകരിച്ചിട്ടുണ്ട്. അമ്മയില്‍ അധികാരത്തിന്റെ പിടിവലിയില്ല. സ്ഥാനങ്ങള്‍ ഒഴിഞ്ഞുനല്‍കാന്‍ എല്ലാവരും തയ്യാറാണ്. ഇന്നസെന്റിനോട് പല തവണ അഭ്യര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഇത്രയും വര്‍ഷം തുടര്‍ന്നത്. അമ്മയെ പിളര്‍ത്താന്‍ പുറത്തുനിന്നുള്ളവര്‍ ആരെങ്കിലും ശ്രമിച്ചാല്‍ വിജയിച്ചാല്‍. നാലു പേര് പുറത്തുപോയാല്‍ നാനൂറു പേര്‍ അകത്തുള്ള സംഘടനയാണ് അമ്മ. തന്നെചൊല്ലി പ്രശ്‌നമുണ്ടാകേണ്ട എന്ന് പറഞ്ഞത് രാജിവച്ചുപോയ ആളാണ് ദിലീപ് .അത് നല്ലകാര്യമാണെന്നും കെപിഎസി ലളിത ചൂണ്ടിക്കാട്ടി.
from mangalam.com https://ift.tt/2CJxXAM
via IFTTT
No comments:
Post a Comment