കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ ഡബ്ല്യൂസിസി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് അമ്മയുടെ പ്രതിനിധികളായ സിദ്ദിഖും കെ.പി.എ.സി ലളിതയും. അമ്മയില്‍ നിന്ന് രാജിവച്ച് പോയവരെ തിരിച്ചെടുക്കില്ല. അവര്‍ക്ക് തിരിച്ചുവരണമെങ്കില്‍ അമ്മയില്‍ ക്ഷമ എഴുതി നല്‍കണം. അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
മോഹന്‍ലാലിനെതിരെ ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബാലിശമാണ്. നടിയെന്ന് വിളിക്കപ്പെടുന്നത് അധിക്ഷേപമാണെന്ന് കരുതാനാവില്ല. സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരിലാണ് നടി എന്ന് പേരുകിട്ടിയത്. മോഹന്‍ലാല്‍ സ്‌റ്റേറ്റ് അവാര്‍ഡ് പരിപാടിക്ക് പോയതിനെതിരെ വിമര്‍ശിക്കുന്നത് എന്തിനാണ്. ദിലീപ് കുറ്റവാളിയാണോ അല്ലയോ എന്ന് കോടതി തീരുമാനിച്ചശേഷം പുറത്താക്കാമെന്ന നിലയിലാണ് ജനറല്‍ ബോഡി തീരുമാനമെടുത്തത്. ജനറല്‍ ബോഡി തീരുമാനം മരവിപ്പിക്കണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. അത് അംഗീകരിക്കാനാവില്ല.
ദിലീപ് ഇക്കഴിഞ്ഞ 10ന് രാജിവച്ചിരുന്നു. രാജിവച്ചു എന്ന വിവരം അറിഞ്ഞാണോ പെട്ടെന്ന് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് കരുതുന്നു. എന്നെ ചൊല്ലി സംഘടനയില്‍ ഒരു പ്രശ്നം വേണ്ട. താന്‍ പോകുന്നുവെന്ന് വ്യക്തമാക്കിയാണ് രാജിക്കത്ത് നല്‍കിയത്. ദിലീപിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പാടില്ലെന്ന് ഒരു നടി പറയുന്നത് കേട്ടു. ആരുടേയും ജോലി നിഷേധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. ആരെങ്കിലും ഒരു ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ആരുടേയും തൊഴില്‍ നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. മീ ടുവിന്റെ പേരില്‍ അക്ഷയ് കുമാറോ, അമീര്‍ ഖാനോ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു എന്നു പറഞ്ഞ് ഇവിടെയും അങ്ങനെ വേണമെന്നാണ് പറയുന്നത്. അതിന് കഴിയില്ല. ദിലീപ് പറഞ്ഞിട്ട് ഏതു സംവിധായകനാണ് ആക്രമിക്കപ്പെട്ട നടിയുടെ അവസരം നിഷേധിച്ചതെന്ന് കൂടി വ്യക്തമാക്കാന്‍ പറയണം.
മീ ടു ക്യാംപയിന്‍ നല്ല കാര്യമാണ്. പക്ഷേ അത് ദുരുപയോഗിക്കരുത്. ആര്‍ക്കും ആരുടേയും പേരു പറഞ്ഞുപോകാമെന്ന സ്ഥിതി വരരുത്. 24 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി തന്റെ മുറിയിലേക്ക് ഓടിക്കേറി വന്നുവെന്ന് ഒരു നടി പറഞ്ഞു. ഏതു സിനിമ, ഏതു സംവിധായകന്‍ എന്ന് വ്യക്തമാക്കണം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പെണ്‍കുട്ടിയുടെ പേര് പറയേണ്ട. ആരുടേയും പേരു പറയാതെ വെറുതെ ആരോപണം ഉന്നയിക്കരുത്. സമൂഹ മാധ്യമങ്ങളില്‍ നടിമാര്‍ നേരിട്ട ആക്ഷേപം പൊതുസമൂഹത്തിന്റെ വെറുപ്പാണ്.
മോഹന്‍ലാലിനെതിരെ നടത്തുന്ന ആരോപണം നടത്തുന്നത് ദുരുദ്ദേശത്തോടെയാണ്. വര്‍ഷങ്ങളായി പൊതുസമൂഹത്തിനു മുന്നില്‍ പ്രവര്‍ത്തിച്ച് ജനമനസ്സുകളില്‍ ഇടം നേടിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയില്ല. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. തന്നെ ആക്രമിച്ച ആളെ നടി തിരിച്ചറിഞ്ഞുകഴിഞ്ഞു. അയാളെ അറസ്റ്റുചെയ്തു. മൂന്നു മാസം കഴിഞ്ഞാണ് ദിലീപിന്റെ പേര് വിളിച്ചുപറയുന്നത്. പള്‍സര്‍ സുനിയുടെ പേര് പറയാന്‍ ഒരു നടിയും തയ്യാറാകുന്നില്ല. ദിലീപിനെ അഭിനയിപ്പിക്കാന്‍ പാടില്ലെന്നാണ് അവരുടെ ആവശ്യം. ഒരു സംവിധായകനും ദിലീപിനെ വച്ച് സിനിമ എടുക്കാന്‍ പാടില്ലെന്നാണ് ആവശ്യം.
സംഘടനയ്‌ക്കെതിരെ സംഘടനയുടെ പ്രസിഡന്റിനെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. സംഘടനയില്‍ നിന്ന് സ്വയം പിരിഞ്ഞുപോയവരെ തിരിച്ചെടുക്കുകയില്ല. തിരിച്ചെടുക്കണമെങ്കില്‍ അവരാണ് അപേക്ഷ നല്‍കേണ്ടത്. സംഘടനയില്‍ അംഗമായിരുന്നുങ്കൊണ്ട് സംഘടനയെ ചീത്തവിളിക്കാന്‍ കഴിയില്ല.
സംഘടനയില്‍ ആണ്‍പെണ്‍ വിത്യാസമില്ല. ആരോപണം ഉന്നയിച്ച നടി കഴിഞ്ഞ 24 വര്‍ഷമായി അമ്മയുടെ യോഗത്തില്‍ വന്നിട്ടില്ല. സിനിമയില്‍ അവസരങ്ങളും വരുമാനവുമില്ലാത്ത ഒരുപാടു പേരുണ്ട്. അവരുടെ തൊഴില്‍ നിഷേധിക്കാന്‍ പാടില്ല. അമ്മ ഒരു വെല്‍ഫെയര്‍ അസോസിയേഷനാണ്. അമ്മ നടത്തുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.
ദിലീപ് കുറ്റാരോപിതനാണെന്ന് കണ്ട് പോലീസ് അറസ്റ്റു ചെയ്തതപ്പോള്‍ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിലീപിന്റെ രാജിക്കത്ത് അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിക്കുകയും രാജിസ്വീകരിക്കുകയും ചെയ്യും. അക്കാര്യം മാധ്യമങ്ങളെ അറിയിക്കും.
ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. ജനറല്‍ ബോഡിയോഗം വിളിക്കാന്‍ ആലോചിക്കുമെന്ന നടന്‍ ട്രഷറര്‍ ജഗദീഷിന്റെ പ്രസ്താവന കണ്ടിട്ടില്ല. അത്തരം പ്രസ്താവന നടത്താന്‍ അദ്ദേഹത്തെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് അറിയില്ല.
ജഗതി ശ്രീകുമാര്‍ സമാനമായ കേസില്‍ പെട്ടിരുന്നു. അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. പിന്നീട് അദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു. സരിതാ നായര്‍ എത്രപേരുടെ പേര് വിളിച്ചുപറഞ്ഞു. ആര്‍ക്കെങ്കിലും എതിരെ അവരുടെ സംഘടന നടപടിയെടുത്തോ?
ആക്രമിക്കപ്പെട്ട നടിയാണ് തനിക്ക് ഈ സംഘടനയില്‍ നിന്ന് തനിക്ക് സംരക്ഷണം കിട്ടുന്നില്ലെന്ന് കാണിച്ച് രാജിവച്ചുപോയത്. സംഘടന അവരെ പുറത്താക്കിയതല്ല. സംഘടനയില്‍ നിന്ന് രാജിവയ്ക്കാന്‍ ആ കുട്ടിക്ക് അവകാശമുണ്ട്. അവര്‍ക്ക് തിരിച്ചുവരണമെങ്കില്‍ അവര്‍ അപേക്ഷ നല്‍കുകയല്ല. ആ കുട്ടിക്ക് ഒപ്പം തന്നെയാണ് തങ്ങള്‍ എന്നും നില്‍ക്കുന്നത്. ആ കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. എല്ലാവരും അവരുടെ കൂടെതന്നെയുണ്ട്. അവരുടെ വിവാഹത്തിനും താനടക്കമുള്ളവര്‍ പോയിരുന്നു.
ഇവിടെ പ്രതി പള്‍സര്‍ സുനിയാണ്. അയാള്‍ക്കെതിരെയാണ് നടപടി വേണ്ടത്. അയാള്‍ പറഞ്ഞ ഒരു പേര് മാത്രമാണ് ദിലീപിന്റെത്. നാളെ അയാള്‍ എന്റേയോ നിങ്ങളുടെയോ പേര് പറഞ്ഞാല്‍ നിങ്ങള്‍ കുറ്റക്കാരനാകുമോ? സംഘടനയില്‍ ഒരിടത്തും ഈ നടി ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല.
സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ആഷിക് അബു പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതുകൊണ്ടാകും. നിലവില്‍ അത്തരമൊരു ആവശ്യം തങ്ങളുടെ ഒന്നും സെറ്റില്‍ വന്നിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. അമ്മക്ക് അഞ്ചരക്കോടി നല്‍കിയാളെ സംരക്ഷിക്കേണ്ട ചുമതല അമ്മയ്ക്കുണ്ടെന്ന മഹേഷിന്റെ പ്രതികരണം വ്യക്തിപരമാണ്. എല്ലാവരും ഉള്‍പ്പെട്ട സിനിമ ഏറ്റെടുത്ത് വിജയിപ്പിച്ച പങ്ക് മാത്രമാണ് ദിലീപിനുള്ളത്. മഹേഷ് സംഘടനയിലെ അംഗം മാത്രമാണ്. ഭാരവാഹിയല്ല.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ സംഘടനയില്‍ നിന്ന് രാജിവയ്പ്പിച്ചവര്‍ക്ക് എന്തോ അജണ്ടയുണ്ടെന്ന് സംശയിക്കുന്നു. മഞ്ജുവാര്യര്‍ അമ്മയുമായി നല്ല അടുപ്പത്തിലാണ്. ഡബ്ല്യൂസിസി ഉണ്ടാക്കിയതുതന്നെ മഞ്ജുവാര്യരെ മുന്‍നിര്‍ത്തിയാണ്. അവര്‍ എന്തുകൊണ്ട് അതില്‍ എത്തുന്നില്ല എന്നത് ആലോചിക്കണം.- സിദ്ദിവും കെ.പി.എ.സി ലളിതയും കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2ygNPHe
via IFTTT
No comments:
Post a Comment