ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ രാജ്യത്ത് പിടിമുറുക്കുന്നു; പോത്ത് മുതല്‍ ഗിര്‍ പശു വരെ ഓണ്‍ലൈനില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ രാജ്യത്ത് പിടിമുറുക്കുന്നു; പോത്ത് മുതല്‍ ഗിര്‍ പശു വരെ ഓണ്‍ലൈനില്‍

സാങ്കേതിക വിദ്യ ഇന്ന് വളരെയധികം വികസിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇന്ന് ഓണ്‍ലൈനില്‍ നിന്ന് എന്തും വാങ്ങുവാനും വില്‍ക്കുന്നതിനും സാധിക്കും. എന്നാല്‍ ഇതിനു പിന്നാലെ നിരവധി തട്ടിപ്പ് സംഘങ്ങളും വ്യാപകമാവുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ തട്ടിപ്പിനിരയായ പലര്‍ക്കും ലക്ഷങ്ങളാണ് നഷ്ടമായി എന്നതാണ് റിപ്പോര്‍ട്ടുകള്‍. ഈ തട്ടിപ്പ് സംഘങ്ങള്‍ രാജ്യത്ത് പിടിമുറുക്കുകയാണ്. പോത്തു മുതല്‍ ഹൈടെക് സാങ്കേതിക വിദ്യവരെ വില്‍ക്കാനുണ്ടെന്ന് പരസ്യംനല്‍കിയാണ് ഇവര്‍ ഇരകളെ വലയില്‍ വീഴ്തുന്നത്.

ആന്ധ്ര നെല്ലൂര്‍ സ്വദേശിക്കു പോത്തിനെ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് മൂന്ന് ലക്ഷം രൂപയാണ്. ഓണ്‍ലൈനില്‍ മരുന്നു വാങ്ങാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് നഷ്ടമായത് ആറ് ലക്ഷം രൂപയാണ്. ഗീര്‍ പശുവിനെ വില്‍ക്കാനുണ്ടെന്ന പരസ്യത്തില്‍ കുടുങ്ങിയ ചെന്നൈ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയും, ഗോവ സ്വദേശിക്ക് 1.20 കോടി രൂപ നഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്.

കുട്ടികളുടെ പ്ലേ സ്റ്റേഷന്‍ വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈനില്‍ പരസ്യം ചെയ്ത മലപ്പുറം സ്വദേശിനിയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത
കേസില്‍ ബെല്ലേ പമിലറിന്‍ ഡബോറയെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തിനിടെ നൈജീരിയ, കാമറുണ്‍, രാജസ്ഥാന്‍ സ്വദേശികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. സ്റ്റുഡന്റ് വീസയിലാണ് സംഘം ഇന്ത്യയില്‍ എത്തിയത്.

70 മൊബൈല്‍ ഫോണുകള്‍, 25 എടിഎം കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ 165 തൊണ്ടി മുതലുകള്‍ സംഘത്തില്‍ നിന്നു പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത് മെറ്റല്‍ ചുരുളിനു 4 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ്. ഇവര്‍ പിടിയിലായതറിഞ്ഞ് ഗോവ, ഹൈദരാബാദ്, ബെംഗ്‌ളൂരു പോലീസ് മഞ്ചേരിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നാണക്കേട് ഭയന്ന് പരാതി നല്‍കാത്തവര്‍ ഇനിയുമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കുന്നു.



from mangalam.com https://ift.tt/2yA0Qe0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages