ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് കണ്ഠരര് മോഹനര് ആവശ്യപ്പെടുമ്പോഴാണ് താന്‍ ശരണം വിളിച്ചു പോകുന്നതെന്ന് മോഹന്‍ദാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് കണ്ഠരര് മോഹനര് ആവശ്യപ്പെടുമ്പോഴാണ് താന്‍ ശരണം വിളിച്ചു പോകുന്നതെന്ന് മോഹന്‍ദാസ്

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ വിവാദം തുടരുന്നു. വിധിയെ അനുകൂലിക്കില്ലെന്നാണ് ബി.ജെ.പി നിലപാട്. ആദ്യം സ്വാഗതം ചെയ്തുവെങ്കിലും പിന്നീട് ആര്‍.എസ്.എസും നിലപാട് മാറ്റി. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് തന്ത്രി കുടുംബവും. എന്നാല്‍ മുന്‍ തന്ത്രി കണ്ഠരര് മോഹനര് വിഷയത്തില്‍ ഇടപെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍.എസ്.എസ് ബൗദ്ധിക സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസ്. ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് കണ്ഠരര് മോഹനര് ആവശ്യപ്പെടുമ്പോഴാണ് താന്‍ ശരണം വിളിച്ചു പോകുന്നതെന്ന് മോഹന്‍ദാസ് പരിഹസിച്ചു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആര്‍.എസ്.എസിന്റെ നേതാവ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത് അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. മോഹനര് നടത്തുന്നത് വേശ്യയുടെ ചാരിത്ര പ്രസംഗമാണെന്ന് പരിഹസിച്ച ഒരാളോട് അങ്ങനെയൊന്നും പറയരുത് ഇപ്പോള്‍ നാമജപഘോഷയാത്ര നയിക്കുന്ന തിരക്കിലാണെന്നും മോഹന്‍ദാസ് ഓര്‍മ്മിപ്പിക്കുന്നു. ദൗര്‍ബല്യങ്ങളില്ലാത്ത മനുഷ്യരില്ല. അങ്ങനെയുള്ളവര്‍ പ്രതിഷ്ഠയുടെ അച്ഛനാകാന്‍ ശ്രമിക്കരുത്. സാധാരണ ഭക്തനായി തുടരണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു.

കണ്ഠരര് മോഹനരുടെ നഗ്നചിത്രങ്ങള്‍ കാട്ടി ഗുണ്ടാ നേതാവ് ശോഭ ജോണ്‍ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ശബരിമല തന്ത്രി സ്ഥാനത്ത് കണ്ഠരര് മോഹനര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് മോഹന്‍ദാസ് ചൂണ്ടിക്കാട്ടുന്നത്.



from mangalam.com https://ift.tt/2ygwgqE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages