ചൈനീസ് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ചൈനീസ് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: വ്യോമപരിധി ലംഘിച്ച് ചൈനയുടെ രണ്ട് ഹെലികോപ്ടറുകൾഇന്ത്യയിലേക്ക് എത്തിയതായി റിപ്പോർട്ട്. ലഡാക്കിലെ ട്രിഗിലാണ് ചൈനീസ് ഹെലികോപ്ടറുകൾ അതിർത്തി ലംഘിച്ചതായി കണ്ടെത്തിയത്. സെപ്റ്റംബർ 27ന് ലഡാക്ക്- ടിബറ്റ് അതിർത്തിയിൽ ഹെലികോപ്ടറുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. 10 മിനിറ്റോളം ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ ചുറ്റിസഞ്ചരിച്ച് ഹെലികോപ്ടറുകൾ തിരികെപ്പോയാതായാണ് വിവരം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാകിസ്താൻ ഹെലികോപ്ടർ ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിൽ എത്തിയതിനും മൂന്ന് ദിവസം മുമ്പാണ് ചൈനീസ് ഹെലികോപ്ടറുകൾ വ്യോമാതിർത്തി ലംഘിച്ചത്. പാക് അധീന കശ്മീർ പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദർഖാൻ സഞ്ചരിച്ച ഹെലികോപ്ടറാണ് അന്ന് അതിർത്തി ലംഘിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്തിനു മുകളിലൂടെ പറന്നത്. അബദ്ധത്തിൽ അതിർത്തി കടന്നതാണ് എന്നായിരുന്നു പാകിസ്താന്റെ വിശദീകരണം. കഴിഞ്ഞയിടയ്ക്ക്ഇന്ത്യൻ മഹാസമുദ്രത്തിൽ സംശയാസ്പദമായ രീതിയിൽ ചൈനീസ് അന്തർവാഹിനി കണ്ടെത്തിയതായി റി്പോർട്ടുകൾ പുറത്തുവന്നിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2O1NZad
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages