തമിഴക മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ആശ്വസിക്കാം. മന്ത്രിസഭയ്ക്ക് തത്ക്കാലത്തേക്ക് ഭീഷണിയില്ല. 18 എംഎൽഎമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ വിധി ജസ്റ്റിസ് എം സത്യനാരായണൻ ശരിവെച്ചതോടെ എടപ്പാടിയുടെ മുഖ്യമന്ത്രിക്കസേര സുരക്ഷിതമായിരിക്കുന്നു. പക്ഷേ, എല്ലാം താത്കാലികമാണ്. വരാനിരിക്കുന്ന നാളുകൾ തീർച്ചയായും എടപ്പാടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ അസ്ഥിരതയുടേതു തന്നെയായിരിക്കും. വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകേണ്ടതില്ലെന്ന് ദിനകരൻ തീരുമാനിച്ചാൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. കരുണാനിധിയുടെയും എ കെ ബോസിന്റെയും വിയോഗത്തെ കുടർന്ന് തിരുവാരൂം തിരുപ്പുറകുൺഡ്രവും ഒഴിഞ്ഞുകിടക്കുകയാണ്. മൊത്തം 20 മണ്ഡലങ്ങളിലാണ് അപ്പോൾ ഉപതിരഞ്ഞെടുപ്പു വരിക. നിലവിൽ 234 അംഗ നിയമസഭയിൽ 110 അംഗങ്ങളുടെ പിന്തുണയാണ് എടപ്പാടി സർക്കാരിനുള്ളത്. ഉപതിരഞ്ഞെടുപ്പു വന്നാൽ രജനികാന്തിനും കമലഹാസനും മാറിനിൽക്കാനാവില്ല. രജനിയെ കൂടെക്കൂട്ടി എഐഎഡിഎംകെയ്ക്കൊപ്പം ചേർന്ന് തമിഴകം പിടിക്കാമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടൽ. ഈ കളിക്ക് പക്ഷേ, രജനിയെ കിട്ടുമോയെന്ന കാര്യം സംശയമാണ്. Dinakaran തമിഴകത്ത് ബിജെപിയുടെ തന്ത്രങ്ങൾ മെനയുന്ന ഗുരുമൂർത്തിയുടെയും കൂട്ടരുടെയും പദ്ധതി രജനിയെ മുൻനിർത്തിയാണ്. രജനി എഐഎഡിഎംകെ ക്യാമ്പിലേക്ക് വരുന്നില്ലെങ്കിൽ ബിജെപി എടപ്പാടിയെയും പനീർശെൽവത്തേയും തള്ളിപ്പറഞ്ഞേക്കും. എടപ്പാടിയെ മാറ്റി ശെങ്കോട്ടയ്യനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. രജനിയുടെ പ്രശ്നം രാഷ്ട്രീയം രജനിയുടെ തട്ടകമല്ലെന്നതാണ്. ആരെങ്കിലുമെഴുതുന്ന തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കുന്ന കലാപരിപാടിയല്ല രാഷ്ട്രീയം. എന്റെ രാജ്യം ഈ ലോകത്തേതല്ലെന്ന ക്രിസ്തുവചനത്തെ ഓർമ്മിപ്പിച്ച് ഒടുവിൽ രജനി ആതമീയതയുടെ പാതയിലേക്ക് നീങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ല. രജനിക്കും ദിനകരനുമിടയിൽ എഐഎഡിഎംകെ വോട്ട് ബാങ്ക് ശിഥിലമാവുന്നത് സ്റ്റാലിനും ഡിഎംകെയ്ക്കുമായിരിക്കും ഗുണം ചെയ്യുക. നിലവിൽ ഡിഎംകെയ്ക്ക് 88 എംഎൽഎമാരുണ്ട്. കോൺഗ്രസ്സിന്റെ എട്ട് പേരും മുസ്ലിംലീഗിന്റെ ഒരാളും ഡിഎംകെയ്ക്കൊപ്പമുണ്ട്. 20 മണ്ഡലങ്ങളും പിടിക്കാനായാൽ സ്റ്റാലിന് എടപ്പാടിയെ അട്ടിമറിക്കാനാവും. ഇപ്പോൾതന്നെ എഐഎഡിഎംകെയിൽ എടപ്പാടിക്കെതിരെ ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരുണ്ട്. പണമൊഴുകിയാൽ ഇവർ എപ്പോൾ കൂറുമാറിയെന്നു ചോദിച്ചാൽ മതി. കൂറുമാറ്റ നിരോധന നിയമം കാരണം അയോഗ്യരാക്കപ്പെട്ടേക്കുമെന്ന ഭീതി ഇവരെ അലട്ടണമെന്നില്ല. എഐഎഡിഎംകെ തിരിച്ചുപിടിക്കുകയാണ് ദിനകരന്റെ ലക്ഷ്യം. ഇതിലേക്കുള്ള മാർഗ്ഗം മാത്രമാണ് ദിനകരന് അമ്മ മക്കൾ മുന്നേറ്റ കഴകമെന്ന പാർട്ടി. ഇന്നിപ്പോൾ തമിഴകത്ത് സ്റ്റാലിൻ പേടിക്കുന്ന ഒരു രാഷ്ട്രീയ നേതാവുണ്ടെങ്കിൽ അത് ദിനകരനാണ്. ദിനകരനെതിരെ തിരിഞ്ഞതിൽ ബിജെപിയും ഇപ്പോൾ ഖേദിക്കുന്നുണ്ടാവണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ മുഖ്യമായും നേരിടേണ്ടിവരിക ടി ടി വി ദിനകരനെയായിരിക്കും എന്ന നിരീക്ഷണം തള്ളിക്കളയാനാവില്ല. Stalin കമൽഹാസന്റെ പാർട്ടിക്ക് തമിഴകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമന്നെ് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ പോലും വിശ്വസിക്കുന്നുണ്ടാവില്ല. കോൺഗ്രസ്സുമായി സഖ്യത്തിന് തയ്യാറാണെന്ന് കമൽ അടുത്തിടെ പറഞ്ഞത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. രജനിക്ക് ഇപ്പോഴും സിനിമയുണ്ട്. കഞ്ഞികുടിച്ചുപോവാൻ അതു ധാരാളം മതി. കമലിന്റെ കാര്യം അതല്ല. കാര്യമായൊരു മെയ്ക്കോവറിന് തയ്യാറായില്ലെങ്കിൽ സിനിമയിലെ ഭാവി കഷ്ടിയാണ്. ആത്യന്തികമായി കമൽ ഡിഎംകെ ക്യാമ്പിലെത്തിപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഡിഎംകെയ്ക്ക് അങ്ങ് കേന്ദ്രത്തിൽ ഒരാളെ ആവശ്യമുണ്ട്. കനിമൊഴിക്ക് പകരം ആ സ്ഥാനത്തേക്ക് കമലിനെ കൊണ്ടുവരാൻ സ്റ്റാലിനും താൽപര്യമായിരിക്കും. എന്തൊക്കെയായാലും വരും ദിനങ്ങളിൽ തമിഴക രാഷ്ട്രീയത്തിലെ രണ്ടു മുഖ്യ ശ്രദ്ധാകേന്ദ്രങ്ങൾ ടി ടി വി ദിനകരനും സ്റ്റാലിനും തന്നെയായിരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2qalpu1
via
IFTTT
No comments:
Post a Comment