നീരവ് മോദിയുടെ 255 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

നീരവ് മോദിയുടെ 255 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി

ന്യൂഡൽഹി: വജ്രവ്യാപാരിയായ നീരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും മറ്റും എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി. ലോജിസ്റ്റിക്സ് കമ്പനിയുടെ ഹോങ്കോങിലുള്ള ഓഫീസിൽനിന്നാണ് വജ്രാഭരണങ്ങൾ ഉൾപ്പടെയുള്ളവ പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ദുബായിയിയിലെ നീരവ് മോദിയുടെ കമ്പനികളിൽനിന്ന് ഹോങ്കോങിലേയ്ക്ക് അയച്ച വിലപിടിപ്പുള്ള വജ്രാഭരണങ്ങളും മറ്റുമാണ് പിടിച്ചെടുത്തത്. വ്യാജ കമ്പനികളുടെ പേരിൽ ബാങ്കിൽനിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യംവിട്ടകേസിൽ നടപടി നേരിടുന്ന വ്യക്തിയാണ് നീരവ് മോദി. അദ്ദേഹത്തിന്റെ അമ്മാവനായ മെഹുൽ ചോക്സിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2yX9DqA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages