തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്നും നിയമനിർമ്മാണം ഉദ്ദേശിക്കുന്നില്ലെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നയം. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. അത്തരക്കാർക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാകും. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. യുവതികളെ തടയുന്ന രീതി ഇന്ന് ഉണ്ടായി എന്നറിഞ്ഞു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. വാഹന പരിശോധന ആർക്കും നടത്താനുള്ള അനുമതിയൊന്നുമില്ല. വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. അതിന് തടസം നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ദേവസ്വം ബോർഡിന്റെ കാര്യം ദേവസ്വം ബോർഡാണ് തീരുമാനിക്കുന്നത്. സർക്കാർ ഒരു പുനപ്പരിശോധനാ ഹർജിക്കുമില്ല. സർക്കാർ നിലപാട് കോടതിയിൽ വ്യക്തമാക്കിയതാണ്. സർക്കാർ നിലപാട് പുരുഷനും സ്ത്രീയും തുല്യരാണ് എന്നതാണ്. കോടതി പറയുന്നത് അംഗീകരിക്കലാണ് സർക്കാരിന്റെ ചുമതലയെന്നും പിണറായി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2PCZ0Aw
via
IFTTT
No comments:
Post a Comment