കേരളത്തില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആയി വര്‍ധിപ്പിച്ചെന്ന്‌ കൃഷിമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

കേരളത്തില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആയി വര്‍ധിപ്പിച്ചെന്ന്‌ കൃഷിമന്ത്രി

പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് തൊഴിലുറപ്പ് ദിനങ്ങൾ കേരളത്തിൽ 100 ൽ നിന്നും 150 ആക്കി ഉയർത്തിയതായി കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. മാർഗ്ഗനിർദേശത്തിൽ മാറ്റങ്ങൾ വരുത്തി കാർഷികമേഖലയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുവാനുള്ള അനുവാദവും ലഭിച്ചതായും അദ്ദേഹം അറിയിച്ചു. പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന ദ്വിദിന കർമ്മപരിപാടിയായ പുനർജ്ജനി യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ഉപയോഗിച്ച് കാർഷിക മേഖലയിൽ നേട്ടമുണ്ടാക്കുവാൻ നമുക്ക് കഴിയണമെന്നും ചെളിനീക്കം, വളപ്രയോഗം, തോട് വൃത്തിയാക്കൽ, പച്ചക്ക്യഷി പരിപാലനം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി മാറ്റുവാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നിഞ്ച് കനത്തിൽ കൂടുതൽ അടിഞ്ഞ ചെളി നീക്കം ചെയ്യുന്നതിന് ഹെക്ടറിന് 12,200 രൂപ നിരക്കിൽ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിക്കുന്നത്. പ്രളയാനന്തരം മണ്ണിന്റെ ഘടനയിൽ വന്നിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർമ്മപദ്ധതി നടപ്പിലാക്കുന്നത്. മണ്ണിന്റെ ശാസ്ത്രീയ പരിപാലനമുറകൾ, ജൈവ സമ്പത്ത് വർദ്ധിപ്പിക്കുവാൻ അവലംബിക്കേണ്ട മാർഗ്ഗങ്ങൾ, ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗം ഇതെല്ലാം ഈ പദ്ധതിയുടെ ഭാഗമായി വരുന്നു. പ്രളയം മൂലം കൃഷിനാശം സംഭവിച്ച ജില്ലയിലെ മുഴുവൻ കർഷകർക്കും ഉടൻ തന്നെ നഷ്ടപരിഹാരത്തുക ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 19000 കോടി രൂപയുടെ നഷ്ടമാണ് കാർഷികമേഖലയിൽ മാത്രം സംഭവിച്ചിട്ടുള്ളത്. കാർഷികമേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുവാൻ കഴിയുന്ന തരത്തിലുള്ള ഗുണകരമായ മാറ്റമാണ് പ്രളയം മൂലം മണ്ണിൽ സംഭവിച്ചിട്ടുള്ളത്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ ഇരട്ടിവിളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കൃഷിയിടവും സന്ദർശിച്ച് അവിടെ ചെയ്യേണ്ട ശാസ്ത്രീയ കാർഷിക പരിപാലനമുറകൾ കർഷകർക്ക് വിശദീകരിച്ചുകൊടുക്കുകയും അവ പ്രാവർത്തികമാക്കി കാണിച്ചുകൊടുത്തുകൊണ്ട് ഈ പ്ലോട്ടുകളെ മാതൃകാത്തോട്ടങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പുനർജ്ജനി പദ്ധതിയുടെ ഭാഗമായുള്ള കൃഷിയിട സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ പ്രളയബാധിതമായ എല്ലാ പ്രദേശത്തും ഈ മാതൃകയിൽ പ്രവർത്തനങ്ങൾ നടത്തും. നിലവിലുള്ളതിന് പുറമേ 340 ഹെക്ടർ പ്രദേശത്ത് പുതുതായി കൃഷി ആരംഭിക്കും. കുട്ടനാട്ടിൽ ഈ പുഞ്ചയ്ക്ക് 5000 ഹെക്ടർ സ്ഥലത്ത് അധികമായി കൃഷിയിറക്കും.പഞ്ചായത്തടിസ്ഥാനത്തിൽ ബാങ്കുദ്യോഗസ്ഥരുടേയും കൃഷിക്കാരുടേയും സംയുക്തയോഗങ്ങൾ കൃഷി ഓഫീസറുടെ നേത്യത്വത്തിൽ വിളിച്ചുചേർക്കും. കാർഷിക വായ്പകളുടെ പേരിൽ ജപ്തി നടപടികൾ നടത്തരുതെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുളക്കുഴ സി.സി.പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണി, വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് കെ. ലെജുകുമാർ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപ്പണിക്കർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പ് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ. ഐ.എ.എസ് സ്വാഗതവും, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ നടേശ് നന്ദിയും പറഞ്ഞു. കാർഷിക സർവ്വകലാശാല വിദഗ്ദ്ധർ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക കർമ്മസേന, അഗോ സർവ്വീസ് സെന്ററുകൾ, ഗ്രീൻ ആർമി, മണ്ണ് പരിശോധനാ കേന്ദ്രം, കസ്റ്റം ഹയറിംഗ് സെന്റർ, എം.എൻ.ആർ.ഇ.ജി.എസ്., കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് കർമ്മപരിപാടി നടപ്പിലാക്കുന്നത്. Content highlights: Agriculture, Agriculture university


from mathrubhumi.latestnews.rssfeed https://ift.tt/2CN71Ab
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages