മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു: സുഹൃത്ത് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു: സുഹൃത്ത് അറസ്റ്റില്‍

മുംബൈ: മോഡലിങ് രംഗത്ത് ചുവടുറപ്പിച്ചു കൊണ്ടിരുന്ന യുവതിയെ കൊലപ്പെടുത്തിയ ഇരുപതുകാരനായ വിദ്യാർഥിയെ ബാങ്കൂർ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിൽ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് (20) ആണ് കൊല്ലപ്പെട്ടത്. ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട മുസമിൽ സെയ്ദിനെ കാണാൻ തിങ്കളാഴ്ച അന്ധേരിയിലെ ഫ്ളാറ്റിലെത്തിയതായിരുന്നു മാനസി. സംസാരത്തിനിടെ ഇരുവരും തമ്മിലുണ്ടായ കലഹത്തിനൊടുവിൽ സെയ്ദ് മാനസിയുടെ തലയിൽ ചുറ്റിക കൊണ്ടടിച്ചു. അതിനു ശേഷം കഴുത്തിൽ കയർ മുറുക്കി മരണം ഉറപ്പാക്കി. മൃതശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയിൽ അന്ധേരിയിൽ നിന്ന് മലാഡിലെത്തിച്ച ശേഷം മൈൻഡ് സ്പേസിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഓട്ടോറിക്ഷയിൽ കയറി പോയി. വിമാനത്താവളത്തിലേക്കെന്ന് ടാക്സി ഓൺലൈനായി ബുക്ക് ചെയ്ത സെയ്ദിന്റെ ഈ പ്രവൃത്തിയിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുർന്ന പോലീസ് അയാളെ പിടികൂടുകയായിരുന്നു. സെയ്ദ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2yEXTcr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages