ദുബായ്: ലോകത്തിലെ സമ്പന്നരുടെ ഈ വർഷത്തെ ഫോബ്‌സ് പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യക്കാരിൽ മുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി തന്നെ. 3,46,800 കോടി രൂപയാണ് മുകേഷ് അംബാനിയുടെ സ്വത്ത്. മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ്. സമ്പന്നരായ നൂറ് ഇന്ത്യക്കാരുടെ പട്ടികയാണ് ഫോബ്‌സ് പ്രസിദ്ധീകരിച്ചത്. ഇതിൽ യൂസഫലി ഇരുപത്തിയാറാം സ്ഥാനത്താണ്. 35,306 കോടി രൂപയാണ് യൂസഫലിയുടെ സ്വത്ത്. പട്ടികയിലെ രണ്ടാം സ്ഥാനത്ത് വിപ്രോ മേധാവി അസിം പ്രേംജി 1,54,800 കോടി രൂപയോടെ നിൽക്കുന്നു. ആർസിലോർ മിത്തൽ ഉടമ ലക്ഷ്മി മിത്തൽ ( 1,34,980 കോടി), അശോക് െലയ്‌ലാന്റ് ഉടമകളായ ഹിന്ദുജ സഹോദരന്മാർ ( 1,32,700 കോടി), ഷപൂർജി പലോൺജി ഗ്രൂപ്പ് സാരഥി പലോൺജി മിസ്ട്രി (1,15,800 കോടി) എന്നിവരാണ് തൊട്ടു പിന്നിൽ. 28,766 കോടി രൂപയുടെ സമ്പത്തുമായി ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയാണ് മലയാളികളിൽ രണ്ടാമൻ. പട്ടികയിൽ ഇത് 33-ാം സ്ഥാനമാണ്. പട്ടികയിൽ 62-ാം സ്ഥാനത്തുള്ള ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (18,808 കോടി) മലയാളികളിൽ മൂന്നാമതും 79-ാം സ്ഥാനത്തുള്ള ഇൻഫോസിസ് മേധാവി എസ്. ഗോപാലകൃഷ്ണൻ (15,047 കോടി) നാലാമതും 81-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് സാരഥി എം.ജി. ജോർജ് മുത്തൂറ്റ് (14,383 കോടി) അഞ്ചാമതുമാണ്. പട്ടികയിൽ 98-ാം സ്ഥാനത്തുള്ള വി.പി.എസ്. ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ഷംസീർ വയലിൽ (11,359) ആറാമത്തെ മലയാളിയാണ്. പ്രവാസി വ്യവസായികളിലെ സമ്പന്നരായ ഇന്ത്യക്കാരിലും എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. ലാൻഡ്മാർക്ക് ഗ്രൂപ്പ് സാരഥി മിക്കി ജഗതിയാനി, രവി പിള്ള, എൻ.എം.സി . ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ബി.ആർ.ഷെട്ടി, സണ്ണി വർക്കി, സ്റ്റാലിയൻ ഗ്രൂപ്പ് സാരഥി സുനിൽ വാസ്വാനി , ഡോ. ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലെ ആദ്യത്തെ ഏഴ് സ്ഥാനത്തുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2PcrpNG
via
IFTTT
No comments:
Post a Comment