മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ചെറുതോണിയില്‍ ഷട്ടറുകള്‍ തുറന്നേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ചെറുതോണിയില്‍ ഷട്ടറുകള്‍ തുറന്നേക്കും

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നു. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക. മുല്ലപെരിയാറിൽജലനിരപ്പ് 130 അടി പിന്നിട്ടു. അതി തീവ്രമായ മഴ പെയ്താൽ അണക്കെട്ട് നിറയുന്ന അവസ്ഥ വരും. അങ്ങനെയാണെങ്കിൽ ഇവിടെ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കി വിടേണ്ടി വരും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയൊന്നും നിലവിലില്ല. അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് നിലനിൽക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ കെ.എസ്.ഇ.ബി അധികൃതർ ഇന്ന് ജില്ലാ കളക്ടറുമായി കളക്ടറേറ്റിൽയോഗം ചേരുന്നുണ്ട്. നീരൊഴുക്കും വരാൻ പോകുന്ന മഴയുമൊക്കെ പരിഗണിച്ചാകും ഷട്ടറുകൾ തുറക്കുന്ന കാര്യം പരിഗണനക്ക് വരിക.


from mathrubhumi.latestnews.rssfeed https://ift.tt/2CqQB08
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages