തിരുവനന്തപുരം: കേരളത്തിലെത്തിയ റോഹിങ്ക്യൻ കുടുംബത്തെ ഹൈദരാബാദിലേക്ക് മടക്കി അയച്ചു. വിഴിഞ്ഞത്തെത്തിയ അഞ്ചംഗ കുടുംബത്തെയാണ് പ്രത്യേക പോലീസ് സുരക്ഷയിൽ തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്ക് എത്തിക്കുന്നത്. വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത റോഹിങ്ക്യൻ കുടുംബത്തെ ഉന്നത പോലീസ് സംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ മഹാരാഷ്ട്രയിലും ഹൈദരാബാദിലും ജോലി ചെയ്ത് വരികയായിരുന്നെന്നും ജോലി അന്വേഷിച്ചാണ് വിഴിഞ്ഞത്തെത്തിയതെന്നും അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലും ഹൈദരാബാദിലും അന്വേഷിച്ച ശേഷമാണ് മടക്കി അയക്കാൻ തീരുമാനിച്ചത്. ഇവരുടെ പക്കൽനിന്ന് യു.എൻ അംഗീകൃത തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയ സാഹചര്യത്തിൽ കേസെടുക്കാതെയാണ് തിരിച്ചയക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Nlfxad
via
IFTTT
No comments:
Post a Comment