പോളിയോ മരുന്നിൽ വൈറസ്: മരുന്നുകമ്പനിക്ക്‌ വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

പോളിയോ മരുന്നിൽ വൈറസ്: മരുന്നുകമ്പനിക്ക്‌ വിലക്ക്

ന്യൂഡൽഹി: പോളിയോ തുള്ളിമരുന്നിൽ ടൈപ്പ്-ടു പോളിയോ വൈറസുകൾ കണ്ടെത്തിയതിനെത്തുടർന്ന് മരുന്നുകമ്പനിക്ക് വിലക്ക്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമായ കമ്പനിയെയാണ് മരുന്ന് നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലുംനിന്ന് വിലക്കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കമ്പനി വിതരണംചെയ്ത ബൈവാലന്റ് ഓറൽ പോളിയോ വാക്സിനിലാണ് (ബിഒ.പി.വി.) വൈറസ് കണ്ടെത്തിയത്. ഏതാനും ബാച്ച് മരുന്നിൽ വൈറസ് കണ്ടതിനെത്തുടർന്ന് കസൗലിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പരിശോധിച്ചു. വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെ കമ്പനി വിതരണംചെയ്യുന്ന വാക്സിന്റെ ഉപയോഗം രാജ്യത്ത്‌ നിരോധിച്ചു. കമ്പനിക്കെതിരേ ‍ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) കേസെടുത്തു. കമ്പനി എം.ഡി.യെ അറസ്റ്റുചെയ്തെന്നും മന്ത്രാലയം അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2PcwUf6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages