തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടാവുകയും മുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സാമൂഹ്യ നിരീക്ഷകന്‍ എംജെ ശ്രീചിത്രന്‍. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ ആശയപരമായി നേരിടാന്‍ കെല്‍പ്പില്ലെങ്കില്‍ ആയുധപരമായി നേരിടുക എന്ന മാര്‍ഗമാണ് ഇവര്‍ക്കറിയാവുന്നതെന്ന് അദ്ദേഹം പറയുന്നു. ഞാനും സാധാരണ മനുഷ്യനാണ്. ഈ നാട്ടിലെ ജനാധിപത്യത്തിനും ഭരണഘടനക്കും തുല്യനീതിക്കും വേണ്ടി സംസാരിക്കാനേ ഇന്നുവരെ ശ്രമിച്ചിട്ടുള്ളൂ. ഭയപ്പെടുത്തി നിശ്ശബ്ദനാക്കാം എന്ന് ആരും കരുതണ്ട. കഴിയുന്ന അവസാന നിമിഷം വരെ തുല്യനീതിക്കായി ശബ്ദമുയര്‍ത്തും. പുരക്ക് മീതെ വെള്ളം വന്നിട്ടും വീണില്ല. ഇനി ഇവിടെയാണ് വീഴുന്നതെങ്കില്‍, അങ്ങനെയാവട്ടെ.- ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ ആശയപരമായി നേരിടാന്‍ കെല്‍പ്പില്ലെങ്കില്‍ ആയുധപരമായി നേരിടുക എന്ന മാര്‍ഗമാണ് ഇവര്‍ക്കറിയാവുന്നത്. പലരും എന്റെ സുരക്ഷിതത്വ വിവരങ്ങള്‍ ആരായുന്നുണ്ട്. അവര്‍ക്കെല്ലാം നന്ദി.
ഞാനും സാധാരണ മനുഷ്യനാണ്. ഈ നാട്ടിലെ ജനാധിപത്യത്തിനും ഭരണഘടനക്കും തുല്യനീതിക്കും വേണ്ടി സംസാരിക്കാനേ ഇന്നുവരെ ശ്രമിച്ചിട്ടുള്ളൂ. ഭയപ്പെടുത്തി നിശ്ശബ്ദനാക്കാം എന്ന് ആരും കരുതണ്ട. കഴിയുന്ന അവസാന നിമിഷം വരെ തുല്യനീതിക്കായി ശബ്ദമുയര്‍ത്തും. പുരക്ക് മീതെ വെള്ളം വന്നിട്ടും വീണില്ല. ഇനി ഇവിടെയാണ് വീഴുന്നതെങ്കില്‍, അങ്ങനെയാവട്ടെ. കൂടെയുള്ളത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും പൗരസമൂഹത്തിലുമുള്ള വിശ്വാസം മാത്രമാണ്. തോറ്റു പോകുമോ എന്ന് ചിന്തിക്കുന്നില്ല. അഥവാ തോറ്റു പോയാലും വിഷമവുമില്ല. നാളത്തെ തലമുറ ജയിക്കും. ഞങ്ങളെപ്പോലെ ഒറ്റപ്പെട്ട മനുഷ്യരെ ആര്‍ക്കും തോല്‍പ്പിക്കാം. ജനാധിപത്യത്തില്‍ പുലര്‍ന്ന, തുല്യനീതിയുടെ ലോകത്തെ സ്വപ്നം കാണുന്ന ജനതയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല.
ഇരുണ്ട നാളുകളില്‍, നാവരിയപ്പെടും മുന്‍പ് പറയാനുള്ളവ പറഞ്ഞ് കടന്നു പോകണം. സുനില്‍ മാഷ് ഓര്‍മിപ്പിക്കാറുള്ളതുപോലെ , എത്രകാലം പറയാനാവുമെന്നറിയില്ല.
from mangalam.com https://ift.tt/2JjhSCh
via IFTTT
No comments:
Post a Comment