നോയ്ഡ: മൂന്നരവയസ്സുകാരിയായ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആക്രമിച്ചതായി പരാതി. സെക്ടര്‍ 70 ലെ ഒരു സ്വകാര്യസ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങിവന്നപ്പോള്‍ കരയാന്‍ തുടങ്ങിയെന്നും ഇതോടെയാണ് എല്ലാവരും വിവരം അറിഞ്ഞതെന്നും മാതാവ് പറഞ്ഞു.
താന്‍ ഓഫീസില്‍ ആയിരുന്ന സമയത്ത് മകളെ കൂട്ടാന്‍ എത്തിയത് ഭര്‍ത്താവായിരുന്നു. ഉച്ചകഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ സ്‌കൂള്‍ബസില്‍ നിന്നും ഇറങ്ങിയ കുട്ടി പിതാവിനെ കണ്ടതും കരയാന്‍ തുടങ്ങി. എന്തിനാണ് കരയുന്നതെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ ഡ്രൈവര്‍ കുട്ടിയുടെ അടിവസ്ത്രം ഊരിയ ശേഷം മോശമായി സ്പര്‍ശിച്ചെന്ന് മറുപടി പറഞ്ഞു. വിവരം മാതാവ് വന്നപ്പോള്‍ പിതാവ് പറയുകയും അമ്മ ചോദിച്ചപ്പോഴും കുട്ടി ഈ വിവരം തന്നെ പറയുകയും ചെയ്തു.
കുട്ടി പറയുന്ന കാര്യം താന്‍ റെക്കോഡ് ചെയ്തപ്പോള്‍ റെക്കോഡ് ചെയ്യുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ ഡ്രൈവര്‍ചേട്ടന്‍ തന്നെ അടിക്കുമെന്നും ഈ വിവരം ആരോടെങ്കിലും പറഞ്ഞെന്ന് അറിഞ്ഞാല്‍ ഇവിടെ വരുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും കുട്ടി പറഞ്ഞു. യുവതി പെട്ടെന്ന് തന്നെ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും കുട്ടിയുടെ ക്‌ളാസ്സ് ടീച്ചറിനെയും വിളിച്ചു പറയുകയും സംഭവത്തില്‍ നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കര്‍ശനമായ നടപടി എടുക്കുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞതെങ്കിലും ഒന്നും ചെയ്തില്ലെന്നും മാതാവ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് കുടുംബം പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരേ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ വെള്ളിയാഴ്ച വൈദ്യ പരിശോധനയ്ക്കായി അയച്ചു. ഡ്രൈവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
from mangalam.com https://ift.tt/2Pp3zkX
via IFTTT
No comments:
Post a Comment