കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ 24 ദിവസത്തെ റിമാന്‍ഡ് തടവിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരായി. വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ മുമ്പാകെയാണ് ബിഷപ്പ് ഒപ്പുവയ്ക്കുന്നതിന് എത്തിയത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം.
കന്യാസ്ത്രീയുടെ പരാതിയില്‍ സെപ്തംബര്‍ 21നാണ് ബിഷപ്പ് അറസ്റ്റിലായത്. ഈ മാസം 15നാണ് ബിഷപ്പിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 16ന് ജയില്‍ മോചിതനായ ബിഷപ്പ് പിറ്റേന്ന് ജലന്ധര്‍ രൂപത ആസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ കേസിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് വലിയ വിവാദവുമായി. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കള്‍ അസ്വാഭാവിക മരണത്തിന് പരാതി നല്‍കുകയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയുമായിരുന്നു.
from mangalam.com https://ift.tt/2Psa9HE
via IFTTT
No comments:
Post a Comment