കുവൈത്ത് സിറ്റി: ശബരിമലയിൽ സ്ത്രീപ്രവേശന അനുവദിച്ച സുപ്രീംകോടതി വിധിയെ സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോൾ ഉത്തരമില്ലാതെ ബിജെപി ദേശീയ വാക്താവ് മീനാക്ഷി ലേഖി ഇറങ്ങിപ്പോയി. കുവൈത്തിൽ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ നിന്നാണ് മീനാക്ഷി ലേഖി ഇറങ്ങി പോയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും ഇവർക്കൊപ്പമുണ്ടായിരുന്നു. വാർത്താസമ്മേളനത്തിനിടെ ശബരിമല വിഷയത്തിൽ പാർട്ടിയുടെ നിലപാടെന്തെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞെന്ന് പറഞ്ഞ് അവർ ഇറങ്ങി പോകുകയായിരുന്നു. അതേ സമയം നോട്ട് പിൻവലിക്കൽ അടക്കമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകുകയും ചെയ്തു. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിലപാടാണ് ഒരു വനിതാ നേതാവെന്ന നിലയിൽ ശബരിമല വിഷയത്തിൽ തനിക്കുള്ളതെന്നും അവർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2BXv0LQ
via
IFTTT
No comments:
Post a Comment