ചെന്നൈ: ഏഴാംതിയതി കേരളത്തിൽ അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലെയും ചില ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽജനങ്ങൾ പേടിക്കേണ്ടതില്ലെന്നാണ് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകനായതമിഴ്നാട് വെതർമാന്റെ വിശദീകരണം. ഏഴാം തിയതി റെഡ് അലർട്ടിൽ പറയുന്നതുപോലെ മഴപെയ്യില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഏഴാം തിയതിയല്ല എട്ടിനാണ് സാമാന്യം ശക്തമായ മഴപെയ്യുകയെന്നുംഇദ്ദേഹം പറയുന്നു. ശനിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച 24 മണിക്കൂറിൽ 21 സെന്റീമീറ്റർവരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, വയനാട് ജില്ലകളിൽ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലർട്ട് ബാധകമാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലർട്ടുണ്ട്. തമിഴ്നാട് വെതർമാൻ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രശസ്തനായപ്രദീപ് ജോൺ കാലാവസ്ഥാ നിരീക്ഷണത്തിൽ കൃത്യത കൊണ്ട് പ്രശസ്തനായ ആളാണ്.2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ൽ വാർധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായിരുന്നു. വാർധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിൽ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണ്ശരിയായത്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെ കഴിഞ്ഞ 200 വർഷത്തെ കണക്കുകൾ പ്രദീപിന്റെ ശേഖരത്തിലുണ്ട്. തമിഴ്നാട് അർബൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യൽ സർവീസിൽ ഡപ്യൂട്ടി മാനേജരായ ഇദ്ദേഹം ധനതത്വശാസ്ത്രത്തിലാണ് മാസ്റ്റർ ബിരുദം നേടിയിട്ടുള്ളത്. കാലാവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങൾ സ്വന്തമായി പഠിച്ചെടുത്തതാണ്. കേരളത്തിലെ പ്രളയ കാലഘട്ടത്തിലും ഇദ്ദേഹത്തിന്റെ കാലാവസ്ഥാ നിരീക്ഷണങ്ങൾ കൃത്യമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2E4uwWL
via
IFTTT
No comments:
Post a Comment