കൊച്ചി: ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി റേസിനിടെ അപകടത്തിൽപെട്ട മലയാളി നാവികൻ അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തിയേക്കും. ആംസ്റ്റർഡാം ദ്വീപിൽ നിന്ന് അഭിലാഷ് ടോമിയുമായി യാത്ര തിരിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ ഐ.എൻ.എസ് സത്പുര ഇന്ന് വൈകുന്നേരത്തോടെ വിശഖാപട്ടണത്ത് എത്തുമെന്നാണ് സൂചന. ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽ ക്ഷോഭത്തിൽ പരിക്കേറ്റ അഭിലാഷിനെ ആദ്യം ആംസ്റ്റർഡാം ദ്വീപിലേക്കാണ് എത്തിച്ചത്. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഐ.എൻ.എസ് സത്പുരയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 28 (വെള്ളിയാഴ്ച്ച)നാണ് അഭിലാഷ് ടോമിയുമായി ഐ.എൻ.എസ് സത്പുര ആംസ്റ്റർഡാം ദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. ആദ്യം മുംബൈയിലേക്ക് പോകാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് വിശാഖപട്ടണത്തേക്ക് ദിശ മാറ്റുകയായിരുന്നു. നാവികസേനയ്ക്കും തന്നെ രക്ഷിച്ച എല്ലാവർക്കും ആംസ്റ്റർഡാമിലെ ആശുപത്രിക്കിടക്കയിൽ നിന്ന് അഭിലാഷ് നന്ദി അറിയിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ ട്വിറ്റർ പേജിലൂടെയായിരുന്നു ഇത്. ഒപ്പം ചികിത്സയിൽ കഴിയുന്ന അഭിലാഷിന്റെ ചിത്രവും നാവികസേന പുറത്തുവിട്ടിരുന്നു. Read More:തിരകൾ പായ്മരത്തിന്റെ തുഞ്ചത്തേക്ക് ചുഴറ്റിയെറിഞ്ഞു, ഒറ്റക്കൈയിൽ തൂങ്ങിയാടി തട്ടിലേക്ക് വീണു ഫ്രഞ്ച് കപ്പലായ ഓസിരിസ് സെപ്റ്റംബർ 24 (തിങ്കളാഴ്ച്ച ഉച്ചയോടെ) നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട് മൂന്നുദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. ഓസിരിസിൽ നിന്ന് രണ്ട് സോഡിയാക് ബോട്ടുകൾ അഭിലാഷിന്റെ പായ്വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ കപ്പലിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അഭിലാഷിനെ ഓസിരിസിൽ തന്നെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു. ജൂലായ് ഒന്നിനാണ് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തീരത്തുനിന്ന് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടർന്നാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന്റെ നടുവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. Read More:നന്ദി... എന്നിലെ ആ നാവികനാണ് കടലിൽ നിന്ന് കരകയറ്റിയത്. Content Highlights: Abhilash Tomy will reach at visakhapatnam Today
from mathrubhumi.latestnews.rssfeed https://ift.tt/2IHUHkL
via
IFTTT
No comments:
Post a Comment