പട്ന: ഉന്നതതലയോഗങ്ങളിൽ പങ്കെടുക്കുമ്പോൾ സർക്കാരുദ്യോഗസ്ഥരുടെയും പോലീസുദ്യോഗസ്ഥരുടേയും മൊബൈൽഫോൺ ഉപയോഗം നിരോധിച്ച് ബീഹാർ സർക്കാരിന്റെ ഉത്തരവ്. മൊബൈൽ ഫോണുപയോഗം നിയന്ത്രിച്ച് കേന്ദ്രസർക്കാരിന്റെയും കർണാടകസർക്കാരിന്റെയും ഉത്തരവ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബീഹാർ സർക്കാരിന്റെ കർശനനിർദേശം വ്യാഴാഴ്ച പുറത്തിറങ്ങിയത്. സംസ്ഥാന പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആമിർ സുബ്ബാനിയാണ് ഉത്തരവ് പുറത്തിറക്കിയത്. ഉന്നതതലയോഗങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ ഫോണിൽ മുഴുകിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി, വികസനകമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗങ്ങളിലാണ് മൊബൈൽഫോണിന് വിലക്ക്. മുഖ്യമന്ത്രി നിതീഷ് കുമാർ പതിവായി അവലോകനയോഗങ്ങൾ നടത്താറുണ്ട്. മിക്ക ഉദ്യോഗസ്ഥരും ഫോണുകൾ സൈലന്റ് മോഡിലാക്കാറുണ്ട്. എന്നാൽ ഫോൺ കോളുകൾ എടുക്കാറില്ലെങ്കിലും മെസേജുകൾക്കും മെയിലുകൾക്കും മറുപടി നൽകുന്നതിൽ മുഴുകുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത്തരത്തിൽ കർശനനടപടിയ്ക്ക് സർക്കാർ തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Edx59h
via
IFTTT
No comments:
Post a Comment