ശബരിമല: തന്ത്രിമാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ശബരിമല: തന്ത്രിമാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ശബരിമല തന്ത്രികുടുംബത്തെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തന്ത്രികുടുംബവുമായി ശനിയാഴ്ച ചർച്ച നടത്തുക. വിഷയത്തിൽ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകൾ സമരത്തിനിറങ്ങിയതിനെത്തുടർന്ന് സമവായ ശ്രമത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. വിശ്വാസികൾക്ക് മുറിവേറ്റുവെന്ന തരത്തിലുള്ള പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ശബരിമലയിലെ തന്ത്രിമാരുമായി ചർച്ച നടത്തണമെന്ന നിലപാടിലേക്കെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരോട് തിരുവനന്തപുരത്തേക്ക് ചർച്ചക്കെത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചത്. ദേവസ്വംബോർഡ് പ്രസിഡന്റും മെമ്പർമാരും ചർച്ചയിൽ പങ്കെടുക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയായതിനാൽ അത് നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സർക്കാർ ഇവരെ ബോധ്യപ്പെടുത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2E4sWnN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages