181 റണ്‍സിന് പുറത്ത്; വിന്‍ഡീസിന് ഫോളോ ഓണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

181 റണ്‍സിന് പുറത്ത്; വിന്‍ഡീസിന് ഫോളോ ഓണ്‍

രാജ്കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ വിൻഡീസ് 181 റൺസിന് പുറത്ത്. ആറു വിക്കറ്റിന് 94 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ വിൻഡീസിന് 87 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമാകുകയായിരുന്നു. 468 റൺസ് ലീഡ് നേടിയ ഇന്ത്യ, വിൻഡീസിനെ ഫോളോ ഓണിന് വിട്ടു.മൂന്നാം ദിനം മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ ബൗളിങ്ങാണ് വിൻഡീസിനെ വേഗത്തിൽ പുറത്താക്കിയത്. 49 പന്തിൽ 47 റൺസെടുത്ത്ചെറുത്തുനിൽപ്പ് നടത്തി കീമോ പോളിനെയാണ് വിൻഡീസിന് ആദ്യം നഷ്ടപ്പെട്ടത്. പോളിനെ കുൽദീപ് യാദവ്, പൂജാരയുടെ കൈയിലെത്തിക്കുകയായിരുന്നു. 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അടുത്ത വിക്കറ്റും പോയി. 79 പന്തിൽ 53 റൺസെടുത്ത ചെയ്സിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇവരും ക്രീസ് വിട്ടത്. നേരിട്ട മൂന്നാം പന്തിൽ ലൂയിസിന്റെ കുറ്റിയും തെറിച്ചു. അക്കൗണ്ട് തുറക്കുംമുമ്പ് അശ്വിനാണ് ലൂയിസിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഒരേ ഓവറിൽ അശ്വിൻ രണ്ട് വിക്കറ്റെടുത്തു. പിന്നീട് ഗബ്രിയേലിന്റെ ഊഴമായിരുന്നു. 10 പന്തിൽ ഒരു റൺ നേടിയ ഗബ്രിയേലിനെ അശ്വിന്റെ പന്തിൽ റിഷഭ് പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇതോടെ വിൻഡീസ് ഇന്നിങ്സിന് വിരാമമായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറു വിക്കറ്റിന് 94 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ബ്രാത്വെയ്റ്റിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിൻഡീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. രണ്ട് റൺസായിരുന്നു വിൻഡീസ് ക്യാപ്റ്റന്റെ സമ്പാദ്യം. അഞ്ചാം ഓവറിൽ ഒരു റണ്ണെടുത്ത പവലിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. 10 റൺസെടുത്ത ഹോപ്പിന്റെ പ്രതീക്ഷ അശ്വിൻ അവസാനിപ്പിച്ചു. ഹെറ്റ്മെർ (10) റൺഔട്ടിന്റെ രൂപത്തിൽ ക്രീസ് വിട്ടപ്പോൾ 12 റൺസെടുത്ത ആംബ്രിസിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു. പിന്നീട് ഡോവ്രിച്ചും ചെയ്സും ചേർന്ന് വിൻഡീസ് ഇന്നിങ്സിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു. എന്നാൽ 10 റൺസെടുത്ത ഡോവ്രിച്ചിനെ പുറത്താക്കി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ മികവിൽ ഇന്ത്യ ഒന്നാമിന്നിങ്സ് ഒമ്പത് വിക്കറ്റിന് 649 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. കോലി 230 പന്തിൽ 139 റൺസടിച്ചപ്പോൾ 154 പന്തിൽ 134 റൺസായിരുന്നു പൃഥ്വി ഷായുടെ സമ്പാദ്യം. 132 പന്തിൽ 100 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. പൂജാര 86 റൺസടിച്ചു. Content Highlights: India vs West Inides First Test Day 3 Rajkot Test


from mathrubhumi.latestnews.rssfeed https://ift.tt/2zUFlqa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages