പാല: കന്യാസ്ത്രീയെപീഡിപ്പിച്ച കേസിൽ പാലാ സബ് ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാൻഡ് കാലവധി തീർന്ന സാഹചര്യത്തിൽ ഇന്ന് അദ്ദേഹത്തെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു. സെപ്റ്റംബർ 21-ന് അറസ്റ്റിലായ ഫ്രാങ്കോയെ 24-നാണ് റിമാൻഡ് ചെയ്തത്. ജയിലിൽ 5968-ാം നമ്പർ തടവുകാരനാണ് ഫ്രാങ്കോ. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലുംഇത് തള്ളിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2CtNLaS
via
IFTTT
No comments:
Post a Comment