നാഗ്പൂർ:നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഇന്റർനെറ്റ് ചാനലുകളിലെ അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി. ഓൺലൈൻ ചാനലുകൾ അശ്ലീല ഉള്ളടക്കത്തിന് പുറമേ പ്രാകൃതവും, ലൈംഗിക ചുവയുള്ളതും അപകീർത്തികരവുമായ ഭാഷയും പലവിധത്തിലുള്ള അക്രമങ്ങളും പ്രക്ഷേപണം ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. പ്രശ്നത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തോട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിർദേശിച്ചു. ഓൺലൈൻ മാധ്യമങ്ങളിൽ പരമ്പരകളും മറ്റ് പ്രദർശനങ്ങളുമുൾപ്പെടെ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ് നിരീക്ഷിക്കാനുള്ള പ്രത്യേക സമിതി തയ്യാറാക്കണമെന്ന് കോടതി നിർദേശിച്ചു. അശ്ലീല ഉള്ളടക്കങ്ങൾ ഇന്ത്യൻ സംസ്കാരത്തിനും ധാർമികതയ്ക്കും യോജിച്ചതല്ലെന്ന് കാണിച്ച് അഡ്വക്കറ്റ് ദിവ്യ ഗോണ്ടിയ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ഭൂഷൺ ധർമാധികാരി, ജസ്റ്റിസ് മുരളിധർ ഗിരാത്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. Content Highlights:Set up pre-screening body to curb nudity, vulgarity in web series: Bombay high court
from mathrubhumi.latestnews.rssfeed https://ift.tt/2OaqtwD
via
IFTTT
No comments:
Post a Comment