യു.എസ് ഭീഷണി വകവെക്കില്ല; ഇറാനില്‍ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

യു.എസ് ഭീഷണി വകവെക്കില്ല; ഇറാനില്‍ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങും

ന്യൂഡൽഹി: യുഎസ് ഭീഷണി വകവെയ്ക്കാതെ ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നവംബർ നാലുമുതലാണ് ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നിലവിൽ വരിക. എന്നാൽ നവംബറിൽ 90 ലക്ഷം ബാരൽ അസംസ്കൃത എണ്ണവാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മാംഗ്ളൂർ റിഫൈനറീസുമാണ് ഇറാനിൽ നിന്ന് അസംസ്കൃത എണ്ണഇറക്കുമതി ചെയ്യുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 60 ലക്ഷം ബാരലും, മാംഗ്ളൂർ റിഫൈനറീസ് 30 ലക്ഷം ബാരലും ഇറക്കുമതി ചെയ്യും. അതേസമയം ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ യു.എസ് തയ്യാറായിട്ടില്ല. ഒക്ടോബറിൽ ഒരുകോടി ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇത്തവണ അത് 90 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല. അതേസമയം യുഎസ് ഉപരേധത്തിൽ നിന്ന് മറികടക്കാൻ രൂപയിൽ വിനിമയം നടത്തുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Nr5aSc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages