തിരുവനന്തപുരം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പ്രശ്നങ്ങൾ സങ്കീർണമാകുന്ന സാഹചര്യത്തിൽ ഗവർണറുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവർണർ പി. സദാശിവം ഡിജിപി ലോക്നാഥ് ബഹ്റയെ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശബരിമല വിഷയത്തിൽ പോലീസ് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തിയത്.ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് തുടർ നടപടികൾ എന്തൊക്കെയാണ് സ്വീകരിക്കുകയെന്ന് ഗവർണർ ആരാഞ്ഞു. ക്രമസമാധാനം പാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ഗവർണർ നിർദേശിച്ചതായാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2NPoLM8
via
IFTTT
No comments:
Post a Comment