സന്നിധാനം: പ്രതിഷേധം മറികടന്ന് യുവതികൾ ശബരിമലയിലേക്ക്പ്രവേശിക്കാനുള്ള ശ്രമം നടത്തവേ ശബരിമല പരികർമികൾ പൂജ നിർത്തിവെച്ച് പ്രതിഷേധിക്കുന്നു. പതിനെട്ടാം പടിക്കു താഴെയാണ് പരികർമികൾ പൂജ നിർത്തിവെച്ച് പ്രതിഷേധിക്കുന്നത്. യുവതികൾ പതിനെട്ടാംപടി കയറിയാൽ പൂജ നിർത്തണമെന്നും നട അടച്ച് താക്കോൽ നൽകണമെന്നും പന്തളം കൊട്ടാരത്തിൽനിന്ന്നേരത്തേ നിർദേശം നൽകിയിരുന്നു. യുവതികൾ കയറുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് പരികർമികൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്. രണ്ട് യുവതികൾ മല ചവുട്ടി നടപ്പന്തൽ വരെയെത്തിയ സാഹചര്യത്തിലാണ് പരികർമികളുടെ പ്രതിഷേധം. ഇവർക്കൊപ്പം നിരവധി ഭക്തരും പ്രതിഷേധം നടത്തുന്നുണ്ട്. ശരണം വിളികളോടെയാണ് പ്രതിഷേധം. ആചാരം ലംഘിച്ചാൽ നടയടച്ച് പരിഹാര ക്രിയകൾ നടത്തുമെന്ന് തന്ത്രി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ypfUMj
via
IFTTT
No comments:
Post a Comment