പമ്പ:ശബരിമലയിൽ പ്രവേശിക്കാൻ വെള്ളിയാഴ്ച രാവിലെ എത്തിയത് രണ്ടു യുവതികൾ. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിത ജെക്കാലയും ഇരുമുടിക്കെട്ടേന്തി മലയാളിയുവതി രഹ്ന ഫാത്തിമയും.ഇവർ നടപ്പന്തലിലെത്തിയതോടെ അരങ്ങേറിയത് നാടകീയസംഭവ വികാസങ്ങൾ. കനത്ത പോലീസ് ബന്തവസ്സിൽ യുവതികൾ നടപ്പന്തൽ വരെയെത്തിയെങ്കിലും ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് ഇരുവർക്കും പിന്തിരിയേണ്ടി വരികയായിരുന്നു. ആന്ധ്രാ സ്വദേശിനിയായകവിതമോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടറാണ്.ജോലി സംബന്ധമായ ആവശ്യത്തിനാണ് താനെത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് തനിക്ക് ശബരിമലയിൽ പോകണമെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് പോലീസിനെ കവിത സമീപിച്ചത്. ഐ ജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കിലും സുരക്ഷ നൽകാമെന്നും പോലീസ് അറിയിക്കുകയായിരുന്നു. യുവതികൾക്ക് സംരക്ഷണമൊരുക്കിയത് നൂറ്റമ്പതോളം പോലീസുകാർ നൂറ്റമ്പതോളം പോലീസുകാരാണ് യുവതികൾക്ക് സംരക്ഷണ വലയം തീർത്തത്. ഹെൽമറ്റും ജാക്കറ്റും(riot gear) ധരിച്ചായിരുന്നു കവിതയുടെ യാത്ര. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവതികളുമായി ശബരിമലയിലേക്ക് തിരിച്ചത്. ഇതിന്റെ ഭാഗമായി പമ്പയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഐ ജി ശ്രീജിത്ത് എത്തിയതിനു ശേഷമായിരുന്നു യാത്ര തിരിച്ചത്. പ്രതിഷേധവുമായി ഭക്തർ യുവതികൾ നടപ്പന്തലിൽ എത്തിയതോടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയർത്തി പ്രതിഷേധവുമായി നിരവധി ഭക്തർ രംഗത്തെത്തി. ഐ ജി ശ്രീജിത്ത് ഭക്തരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാൻ തയ്യാറല്ലെന്ന നിലപാടായിരുന്നു ഭക്തർ. വിശ്വാസം തകർക്കാനില്ലെന്ന് ദേവസ്വംമന്ത്രി സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചത് ആക്ടിവിസ്റ്റുകളാണെന്നും അതിലൊരാൾ മാധ്യമപ്രവർത്തകയാണെന്നാണ് അറിയാൻ സാധിച്ചതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ സംഘർഷഭൂമിയാക്കില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ശക്തി തെളിയിക്കാനുള്ള ഇടമായിആക്ടിവിസ്റ്റുകൾ ശബരിമലയെ കാണരുതെന്നും മന്ത്രി. ക്ഷേത്രം അടച്ചിടാൻ ആലോചന യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ ക്ഷേത്രം അടച്ചിടണമെന്ന് ക്ഷേത്രം അടച്ചിടണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടതായി സൂചന. യുവതികൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപിക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി പി എൻ നാരായണവർമ തന്ത്രിയോട് ആവശ്യപ്പെട്ടു. content highlights:Women entered nadappanthal sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2S0d0G8
via
IFTTT
No comments:
Post a Comment