കോഴിക്കോട്: ശബരിമലയിൽ അപകടകരമായ സാഹചര്യമാണ് പിണറായി സർക്കാർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതാവ് എ എൻ രാധാകൃഷ്ണൻ.മാധ്യമപ്രവർത്തകരെ അടിയന്തരമായി ശബരിമലയിൽ നിന്ന് മാറ്റിയതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയാണെന്നും രാധാകൃഷ്ണൻ ആരോപിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ അക്രമം നടക്കാനിടയുണ്ടെന്ന വാർത്ത രാധാകൃഷ്ണൻ നിഷേധിച്ചു. മഫ്തിയിലെത്തിയ പോലീസുകാരാണ് ശബരിമലയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചതെന്നുംപൂങ്കാവനത്തിന്റെ പരിശുദ്ധി തകർക്കുന്നതിനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ശബരിമലയിലെ അനിഷ്ടസംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കാനുള്ള ശ്രമമാണ് ശബരിമലയിൽ നടക്കുന്നത്. ആക്ടിവിസ്റ്റുകളായ സ്ത്രീകളെ കടത്തിവിട്ട് ആചാര ലംഘനം നടത്താനാണ് സർക്കാരിന്റെ നീക്കമെന്നും രാധാകൃഷ്ണൻ ആരോപിച്ചു. ജനാധിപത്യത്തിന്റെ കണ്ണിയായ മാധ്യമങ്ങളെ ശബരിമലയിൽ നിന്നകറ്റുന്ന സർക്കാർ തീരുമാനത്തെ എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2PNxFvx
via
IFTTT
No comments:
Post a Comment