രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സ്ഥലംമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സ്ഥലംമാറ്റി

കൊച്ചി: ശബരിമലയിൽ ദർശനത്തിനെത്തിയ തങ്ങളുടെ ജീവനക്കാരി രഹ്ന ഫാത്തിമയ്ക്കെതിരെ ബിഎസ്എൻഎൽ നടപടി തുടങ്ങി. പ്രാഥമിക നടപടിയെന്ന നിലയിൽ രഹ്നഫാത്തിമയെ സ്ഥലംമാറ്റിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് ബിഎസ്എൻ എല്ലിന്റെ തീരുമാനം. ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലഫോൺ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ രഹ്നയ്ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയിൽ വരും. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് അനുസരിച്ചാകും രഹ്നയ്ക്കെതിരായ തുടർനടപടികൾ. ശബരിമല വിഷയത്തിൽ വിവാദമായ രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷിക്കാൻ ബിഎസ്എൻഎൽ സംസ്ഥാന പോലീസിലെ സൈബർ സെല്ലിന് കത്തുനൽകിയിട്ടുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2R4yHDG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages