സന്നിധാനം: ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നഐജി എസ്.ശ്രീജിത്ത് ഇന്നു പുലർച്ചെ അയ്യപ്പദർശനം നടത്തിമലയിറങ്ങി. അയ്യപ്പസന്നിധിയിൽ നിറകണ്ണുകളോടെയാണ് അദ്ദേഹം ദർശനം നടത്തിയത്. പ്രാർഥനയ്ക്കിടെ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. തുലാമാസ പൂജയ്ക്കായി നട തുറന്ന ശേഷം ശബരിമലദർശനത്തിനെത്തിയ സ്ത്രീകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നതിന് നേതൃത്വം നൽകാനാണ് അദ്ദേഹം ശബരിമലയിലെത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് മല കയറാനുള്ള സുരക്ഷയൊരുക്കിയതിനെത്തുടർന്ന്ഐജി ശ്രീജിത് വലിയ വിമർശനം നേരിട്ടിരുന്നു. കനത്ത സുരക്ഷയിലാണ് രഹ്ന ഫാത്തിമയെയും തെലുങ്ക് മാധ്യമപ്രവർത്തക കവിത ജക്കാലിനെയും നടപ്പന്തൽ വരെയെത്തിച്ചത്. പോലീസ് ജാക്കറ്റും ഹെൽമെറ്റും ഇവർ ധരിച്ചിരുന്നു. ഇതും വൻ പ്രതിഷേധത്തിനിടയാക്കി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്ന് പറഞ്ഞതിനൊപ്പം ഇവരെ ശബരിമലയിൽ കടത്തി വിടേണ്ട എന്ന നിർദേശവും മന്ത്രി കടകം പള്ളി സുരേന്ദ്രൻ നൽകി. പോലീസ് ഇടപെട്ട് ശബരിമല ദർശനത്തിനെത്തിയ യുവതികളെ കാര്യങ്ങൾ ധരിപ്പിച്ച് തിരിച്ചയച്ചിരുന്നു. എന്നാൽ ആക്ടിവിസ്റ്റാണെന്നറിഞ്ഞിട്ടും രഹ്ന ഫാത്തിമയെ മല കയറാൻ അനുവദിച്ചു എന്നതാണ് ഐജി എസ്. ശ്രീജിത്തിനെതിരെ ഉയർന്ന ഏറ്റവും വലിയ വിമർശനം.
from mathrubhumi.latestnews.rssfeed https://ift.tt/2NV9NV2
via
IFTTT
No comments:
Post a Comment