ശബരിമല റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്ന തിയതി നാളെ തീരുമാനിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ശബരിമല റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്ന തിയതി നാളെ തീരുമാനിക്കും

ന്യൂഡൽഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും റിട്ടുകളും എപ്പോൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 19 പുനഃപരിശോധാ ഹർജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്.ഇതിനു പുറമേ നിരവധി റിട്ടുകളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിനെതിരെയാണ് പുനഃപരിശോധനാ ഹർജികളും റിട്ടുകളും സമർപ്പിക്കപ്പെട്ടിരിക്കുന്നത്. There are 19 review petitions pending before the Supreme Court in connection with the #SabarimalaTemple. https://t.co/5HC2R8tzkh — ANI (@ANI) October 22, 2018 തിങ്കളാഴ്ച കോടതി ചേർന്ന സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വിഷയം ഉന്നയിച്ചത്. പുതുതായി ഒരു റിട്ട് ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അത് അടിയന്തിരമായി പരിഗണിക്കണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിനു മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി പുനഃപരിശോധനാ ഹർജികളും സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു അഭിഭാഷകനും വ്യക്തമാക്കി. ഇതേ തുടർന്ന് ബെഞ്ചിലെ അംഗങ്ങളായ മറ്റ് ജസ്റ്റിസുമാരുമായി കുറച്ചുസമയം കൂടിയാലോചന നടത്തിയതിനു ശേഷം പുനഃപരിശോധനാ ഹർജികളും പുതുതായി സമർപ്പിക്കപ്പെട്ട റിട്ടുകളും എപ്പോൾ പരിഗണിക്കണമെന്ന് ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ, പൂജാ അവധിക്ക് കോടതി അടയ്ക്കുന്നതിനു മുമ്പ് ശബരിമല വിധിയെ കുറിച്ചുള്ള പുനഃപരിശോധനാ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനു മുമ്പാകെ ആവശ്യമുയർന്നിരുന്നു. പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെടട്ടെ, അത് വേണ്ട സമയത്ത് പരിഗണിക്കാമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി. സാധാരണയായി, വധശിക്ഷക്കെതിരെ സമർപ്പിക്കപ്പെട്ടപുനഃപരിശോധനാ ഹർജികൾ ഒഴികെയുള്ളവജസ്റ്റിസുമാരുടെ ചേമ്പറിലാണ് പരിഗണിക്കാറ്. മറ്റുള്ളവതുറന്ന കോടതിയിൽ പരിഗണിക്കുന്ന കീഴ്വഴക്കമില്ല. എന്നാൽശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതികളിൽ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.വിഷയവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ തുറന്ന കോടതിയിൽ തന്നെയാകും പരിഗണിക്കുക. content highlights:review petition on sabarimala women entry to be consider on tuesday says court


from mathrubhumi.latestnews.rssfeed https://ift.tt/2NQymT7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages