മുഖ്യമന്ത്രി വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്നെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

മുഖ്യമന്ത്രി വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനെ പിണറായി നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. തങ്ങൾ വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട് ചേർന്ന് തന്നെയാണ് നിൽക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കോനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നു. കേരളത്തിന്റെ ഭരണകൂടം കാണിക്കണമായിരുന്നു. പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടെ വർഗീയത പരത്തുന്നു. പിണറായി വിജയൻ മൂന്നരക്കോടി ജനതയുടെ മുഖ്യമന്ത്രി ആണെങ്കിൽ കൂടുതൽ സമചിത്തതയോടെ ഇത്തരം പ്രശ്നങ്ങളെ നേരിടണം. മറ്റ് സുപ്രീം കോടതി വിധികൾ നടപ്പാക്കാൻ ഇത്ര ആവേശം സർക്കാറിനില്ല. ഇത് കേരള ജനതയെ കബളിപ്പിക്കലാണ്. പിണറായി കോൺഗ്രസിനെ നവോത്ഥാനം പഠിപ്പിക്കണ്ട. 1939 ൽ ഉണ്ടായ ഒരു പാർട്ടി കോൺഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ല. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ചത് കോൺഗ്രസാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2CYvy5o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages