ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികന്‍ മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികന്‍ മരിച്ച നിലയില്‍

ന്യൂഡൽഹി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ജലന്ധർ രൂപതയിലെ വൈദികൻഫാ. കുര്യാക്കോസ് കാട്ടുതറ (62)യെമരിച്ച നിലയിൽ കണ്ടെത്തി.ജലന്ധറിന് സമീപം ദസ് വയിലെ പള്ളിയിലെമുറിയിൽ തിങ്കളാഴ്ച രാവിലെയാണ്ഫാ. കുര്യാക്കോസിനെ മരിച്ച നിലയിൽകണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളുംആരോപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് മുറിവിട്ട് പുറത്തേക്ക് വന്നിരുന്നില്ല. ഇന്ന് രാവിലെ കുർബാനയ്ക്ക് അച്ചനെ കാണാതായപ്പോൾ ജോലിക്കാരൻ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ദസ്വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക്ആരോഗ്യ പ്രശ്നങ്ങൾഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അദ്ദേഹത്തെരൂപതയുടെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നുംവൈദികന്റെസഹോദരൻ ജോസ് കാട്ടുതറ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങൾ നൽകുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നൽകുകയും ചെയ്തിരുന്നു.അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണൽ ട്രെയിനർ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകൾ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.രൂപതയുടെ കീഴിൽ കന്യാസ്ത്രീകൾക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുൻ ബിഷപ്പ് സിംഫോറിയൻ കീപ്പുറത്തിനൊപ്പം പ്രവർത്തിച്ച വൈദികൻ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2PMXDzp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages