രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി; ബി എസ് എന്‍ എല്‍ നടപടി ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി; ബി എസ് എന്‍ എല്‍ നടപടി ആരംഭിച്ചു

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി വലിയ വിവാദം ഉയര്‍ന്നതിനിടെയാണ് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമ മലകയറാനെത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ നടപ്പന്തലില്‍ വെച്ച് രഹന മലകയറ്റം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരിയായ രഹനയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ നടപടി ആരംഭിച്ചു.

പ്രാഥമിക നടപടി എന്ന നിലയില്‍ രഹനയെ സ്ഥലം മാറ്റി. ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

കൊച്ചി ബോട്ട് ജെട്ടി ബിഎസ്എന്‍എല്‍ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്ന രഹനയെ രവിപുരം ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്ത് വന്നിരുന്ന രഹനയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്ത ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. മാത്രമല്ല രഹനയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ രഹനയ്ക്ക് എതിരായ കേസ് ആഭ്യന്തര അന്വേഷണത്തിന് പരിധിയില്‍ വരുന്നതാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രഹനയ്‌ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടാകും. ശബരിമല വിഷയത്തെ സംബന്ധിക്കുന്ന രഹനയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ സൈബര്‍ സെല്ലിന് കത്തു നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2q6qVha
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages