ശബരിമല വിധി ആചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കാതെയുള്ളതെന്ന് ആര്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശബരിമല വിധി ആചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കാതെയുള്ളതെന്ന് ആര്‍എസ്എസ്

നാഗ്പുർ:ശബരിമല സ്ത്രീ പ്രവേശനത്തിൽ മുൻ നിലപാട് മാറ്റി ആർ.എസ്.എസ്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പരിഗണിക്കാതെയുള്ളതാണെന്നാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നാഗ്പുരിൽ നടത്തിയ പ്രസംഗത്തിലാണ് ശബരിമല സ്ത്രീ പ്രവേശനത്തിൽ മുൻ നിലപാട് മാറ്റിയുള്ള സർ സംഘ് ചാലക് മോഹൻ ഭഗവതിന്റെ പ്രസ്താവന. വിധി നടപ്പാക്കുന്നത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല കേസിലെ സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ആർ.എസ്.എസ് പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണ് നിലപാട് മാറ്റിയത്. ശബരിമലയിലെ ആചാരങ്ങൾക്ക് പിന്നിലുള്ളത് നാളുകളായി അനുഷ്ഠിച്ചുപോരുന്ന ചരിത്രമാണ്. അത് കണക്കിലെടുക്കാതെയും സ്ത്രീകൾ ഉൾപ്പടെയുള്ള വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളും ആഗ്രഹങ്ങളും കണക്കിലെടുക്കാതെയുമാണ് സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്ന് മോഹൻഭാഗവത് കുറ്റപ്പെടുത്തി. നൂറ്റാണ്ടുകളായുള്ള ആചാരങ്ങൾ മാറ്റുമ്പോൾ ചർച്ച നടത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ അതുണ്ടായില്ല. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയവരാരും ക്ഷേത്രങ്ങളിൽ പോകുന്നവരല്ല. കാലങ്ങളായി ആചാരങ്ങൾ പാലിച്ച് ക്ഷേത്രങ്ങളിൽ പോകുന്നവരാണ് വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി സമൂഹത്തിൽ അസ്വസ്ഥതയ്ക്കും കലാപത്തിനും ഭിന്നിപ്പിനുമാണ് വഴിവച്ചിരിക്കുന്നത്. സമാധാനവും തുല്യതയും നിലനിൽക്കേണ്ട ഒരിടത്താണ് ഇങ്ങനെ സംഭവിക്കുന്നതെന്നത് ദുഖകരമാണെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2CrlTmU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages