ന്യൂഡൽഹി: മീ ടൂ കാമ്പയിനുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തെ തുടർന്ന് സ്ഥാനം രാജിവയ്ക്കേണ്ടിവന്ന കേന്ദ്ര മന്ത്രി എം.ജെ അക്ബർ കോടതിയിലും തന്റെ നിരപരാധിത്വം ആവർത്തിച്ചു. മാധ്യമപ്രവർത്തക പ്രിയാ രമണി ആരോപണം ഉന്നയിച്ചുകൊണ്ടു നടത്തിയ ട്വീറ്റ് അക്ബറിന്റെ സൽപ്പേരിന് പരിഹരിക്കാനാകാത്ത കളങ്കമേൽപ്പിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷക ഗീത ലുത്ര കോടതയിൽ പറഞ്ഞു. അക്ബറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ സത്യമില്ലെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി. എന്നാൽ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ട്വീറ്റ് ഉണ്ടാക്കിയ അപമാനത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. 1200ൽ അധികം ലൈക്കുകൾ നേടിയ ട്വീറ്റ് ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതായും അവർ കോടതിയെ അറിയിച്ചു. ഡൽഹി അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമാർ വിശാൽ ആണ് ഹർജി പരിഗണിച്ചത്. അക്ബറിനോട് ഒക്ടോബർ 31ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. അദ്ദേഹം കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹത്തിന്റെ വാദം തെളിയിക്കുന്നതിനായി ആറ് സാക്ഷികളെ ഹാജരാക്കുമെന്നും അഭിഭാഷക ഗീത ലുത്ര മാധ്യമങ്ങളോട് പറഞ്ഞു. മുൻ മാധ്യമപ്രവർത്തകനായ അക്ബറിനെതിരെ വിവിധ മാധ്യമങ്ങളിലെ 16 വനിതാ മാധ്യമപ്രവർത്തകരാണ് ലൈംഗികാരോപണം ഉന്നയിച്ചത്. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് ബുധനാഴ്ച അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാൽ തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. Content Highlights:Defamatory Tweets Forced Resignation, MJ Akbar, me too
from mathrubhumi.latestnews.rssfeed https://ift.tt/2NNwCKb
via
IFTTT
No comments:
Post a Comment