തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചതായി പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചതായി പരാതി

തിരൂർ: മലപ്പുറം തിരൂർ വെട്ടത്ത് ഹർത്താൽ അനുകൂലികൾ ഗർഭിണിയെയും ഭർത്താവിനെയും മർദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പിൽ രാജേഷ്, നിഷ എന്നിവർക്കാർണ് മർദ്ദനമേറ്റത്. ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ വരികയായിരുന്ന ദമ്പതികളെ ഹർത്താൽ അനുകൂലികൾ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു.ബൈക്ക് തട്ടിയെന്ന് പറഞ്ഞ് രാജേഷിനെ ആദ്യം മർദ്ദിച്ചു.ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട തടയാൻ ചെന്ന നിഷയ്ക്കും മർദ്ദനമേറ്റു. ബൈക്ക് മറിച്ചിടാൻ ശ്രമിച്ചു, കണ്ടാലറിയുന്ന ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് അക്രമിച്ചതെന്നുംഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. എൻഡിഎ പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ താനൂരിലും ആക്രമണമുണ്ടായിരുന്നു. സമരാനുകൂലികൾ നടത്തിയ കല്ലേറിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2pYmKUt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages