ഹിന്ദുക്കളായ പാർട്ടി നേതാക്കൾ തന്നെ പ്രചാരണത്തിന് വിളിക്കുന്നില്ല- ഗുലാംനബി ആസാദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ഹിന്ദുക്കളായ പാർട്ടി നേതാക്കൾ തന്നെ പ്രചാരണത്തിന് വിളിക്കുന്നില്ല- ഗുലാംനബി ആസാദ്

ന്യൂഡൽഹി: താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാൽ ഹിന്ദു വോട്ടുകൾ നഷ്ടമാകുമെന്ന് ചില കോൺഗ്രസ് നേതാക്കൾ ഭയമുള്ളതായി മുതിർന്ന പാർട്ടി നേതാവ് ഗുലാം നബി ആസാദ്. അതുക്കൊണ്ട് കഴിഞ്ഞ നാല് വർഷത്തിനിടയിൽ പാർട്ടിയിലെ ചില ഹിന്ദു സഹോദരങ്ങൾ തന്നെ പ്രചാരണത്തിന് വിളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അലിഗഢ് മുസ്ലിം സർവകലാശാലയിൽ നടന്ന പൂർവ വിദ്യാർഥി സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസുകാരനായിരുന്നപ്പോൾ രാജ്യത്തുടനീളമുള്ള 95 ശതമാനം ഹിന്ദു നേതാക്കളുംതന്നെ പ്രചാരണത്തിന് വിളിച്ചിരുന്നു. അഞ്ച് ശതമാനം മുസ്ലിങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 95 ശതമാനമുണ്ടായിരുന്നത് 20 ആയി കുറഞ്ഞു. ഞാൻ വന്നാൽ ഹിന്ദു വോട്ടുകൾ കുറയുമെന്ന ഭയമാണ് അവർക്കെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. പ്രചാരണത്തിന് വിളിക്കാത്തതിലുള്ള പരസ്യ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ദിഗ്വിജയ് സിങും രംഗത്തെത്തിയിരുന്നു. താൻ പ്രസംഗിച്ചാൽ കോൺഗ്രസിന് വോട്ട് നഷ്ടമാകുമെന്ന് ചിലർ ഭയക്കുന്നുവെന്നായിരുന്നുദിഗ്വിജയ് സിങിന്റെ പ്രതികരമണം. മധ്യപ്രദേശും രാജസ്ഥാനുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് കോൺഗ്രസ് നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/2AhtV0a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages