വാഷിങ്ടൺ:വെറും രണ്ടുകുപ്പി വെള്ളം വാങ്ങിയ ആൾ ഭക്ഷണശാലയിലെ വെയിറ്റർക്ക് ടിപ്പായി നൽകിയത് പതിനായിരം ഡോളർ (ഏകദേശം 7,37,950 രൂപ). അമേരിക്കയിലെ നോർത്ത് കരോളീനയിലാണ് സംഭവം. ഗ്രീൻവില്ലെയിലെ സപ് ഡോഗ്സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലൈന കസ്റ്റർക്കാണ് വൻതുക ടിപ്പായി ലഭിച്ചതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മിസ്റ്റർ ബീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന യു ട്യൂബ് താരമാണ് അലിയാനയ്ക്ക് വൻതുക ടിപ്പ് നൽകിയതെന്ന് പിന്നീട് വ്യക്തമായി. സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വച്ചിരുന്നത്. നൂറിന്റെ നോട്ടുകളുടെ ഒരു വലിയകെട്ടാണ് വച്ചിരുന്നതെന്നും ആരോ തന്നെ കളിപ്പിക്കുകയാണെന്നാണ് വിചാരിച്ചതെന്നും അലൈന ദ ന്യൂസ് ആൻഡ് ഒബസർവറിനോടു പറഞ്ഞു. യു ട്യൂബിൽ 89ലക്ഷം സബ്സ്ക്രൈബർമാരുള്ളയാളാണ് മിസ്റ്റർ ബീസ്റ്റ്. ടിപ്പ് കിട്ടിയതിനു ശേഷമുള്ള അലിയാനയുടെ ഭാവം ഫോട്ടോയിൽ പകർത്താൻ രണ്ടുപേരെ മിസ്റ്റർ ബീസ്റ്റ് ചുമതലപ്പെടുത്തിയിരുന്നു. ശേഷം തിരികെയെത്തി അലിയാനയുടെയും സപ് ഡോഗ്സിലെ ജീവനക്കാരുടെയും സന്തോഷത്തിൽ മിസ്റ്റർ ബീസ്റ്റ് പങ്കുചേരുകയും ചെയ്തു. ഇത്രയും വലിയ തുക ടിപ്പായി ലഭിച്ചതിൽ സന്തോഷമുണ്ട്. സപ് ഡോഗ്സിൽ ജോലി ചെയ്യുന്ന വലിയൊരു ശതമാനം പേരും കോളേജ് പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവരാണ്. ഈ തുക എനിക്ക് വളരെ സഹായകരമാകുമെന്നാണ് കരുതുന്നത്. ഈ തുക ഞങ്ങളെല്ലാവരും ചേർന്ന് പങ്കുവച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് ഒരുപാടു പേർക്ക് ഗുണകരമാകും- അലൈന പറഞ്ഞു. അലൈന പണവുമായി നിൽക്കുന്നതിന്റെ ചിത്രം സപ് ഡോഗ്സ് അവരുടെ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. content highlights:Man leaves 10,000 dollar as tip after ordering just two bottle of water
from mathrubhumi.latestnews.rssfeed https://ift.tt/2q8BRLf
via
IFTTT
No comments:
Post a Comment