നോയ്ഡ: പേ ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. ദീർഘകാലം ശർമയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന സോണിയ ധവാൻ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ദേവേന്ദർ കുമാർ ഇരുവരും ഉൾപ്പടെയാണ് അറസ്റ്റിലായത്. സോണിയയുടെ ഭർത്താവ് രുപക് ജെയിനും പോലീസ് കസ്റ്റഡിയിലാണ്. കേസിൽ ഉൾപ്പെട്ട നാലാമനെ പോലീസ് തിരഞ്ഞുവരികയാണ്. സെക്രട്ടറിയായിരുന്നപ്പോൾ ശർമയുടെ ലാപ്ടോപ്പ്, ഫോൺ, ഡെസ്ക് ടോപ്പ് എന്നിവയിൽനിന്ന് സോണിയ വിവരങ്ങൾ ചോർത്തുകയായിരുന്നെന്ന് പറയുന്നു. വ്യക്തിവിവരങ്ങൾ ചോർത്തിയതായി കാണിച്ച് 20 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. 30 വയസ്സുകാരിയായ സോണിയ 2010ൽ പേ ടിഎം സ്ഥാപിച്ചതുമുതൽ ശർമയോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു. രോഹിത് ചോപാൽ എന്ന് പരിചയപ്പെടുത്തിയ ആൾ ഫോണിൽ വിളിച്ചാണ് സെപ്റ്റംബർ 20ന് ശർമയെ ബ്ലാക്ക് മെയിൽ ചെയ്തത്. തുടർന്ന് ശർമ പോലീസിൽ പരാതി നൽകുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2R5wjfZ
via
IFTTT
No comments:
Post a Comment