കോഴിക്കോട്: നടൻദിലിപിന്റെ രാജി സംഘടന ചോദിച്ച് വാങ്ങിയതാണെന്നമോഹൻലാലിന്റെ പ്രസ്താവന നിഷേധിച്ചുകൊണ്ട് ദിലീപ് രംഗത്ത്. രാജി വെച്ചത് എ.എം.എം.എ ആവശ്യപ്പെട്ടതു കൊണ്ടല്ല സ്വയം രാജി വെച്ചതാണ് എന്നാണ് ദിലീപ് വെളിപ്പെടുത്തിയിരിക്കുന്നത്. രാജിക്കത്തും ദിലീപ് പുറത്തുവിട്ടിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് രാജിക്കത്ത് പുറത്ത് വിട്ടത്. രാജിക്കത്ത്സ്വീകരിച്ചാൽ അത് രാജിയാണ് പുറത്താക്കലല്ല എന്നുംദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.എം.എം.എനടത്തിയ വാർത്താ സമ്മേളനത്തിലാണ്ദിലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങി എന്ന് മോഹൻലാൽ പ്രസ്താവന നടത്തിയത്.ഇതോടുകൂടി ദിലിപിനെ പുറത്താക്കി എന്ന എ.എം.എം.എയുടെ വാദങ്ങൾ പൊളിയുകയാണ്. ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അമ്മ എന്ന സംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്ഞാൻ പങ്കുവയ്ക്കുകയാണ്. അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയ്ലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ് വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയത്. രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്,പുറത്താക്കലല്ല. Contenthighlights: Actor dileep facebook post on resignation, amma mohanlal, actor dileep, AMMA, WCC, acrtess abduction case
from mathrubhumi.latestnews.rssfeed https://ift.tt/2NZWgeL
via
IFTTT
No comments:
Post a Comment