യുവതിയെ ആണ്‍സുഹൃത്ത് മൂന്നാംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

യുവതിയെ ആണ്‍സുഹൃത്ത് മൂന്നാംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു

ലഖ്നൗ: താമസിക്കുന്ന ഫ്ളാറ്റിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് സുഹൃത്ത് തള്ളിയിട്ടതിനെ തുടർന്ന് യുവതി മരിച്ചു. വീഴ്ചയിലേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമായത്. ഗാസിയബാദിലെ ലോക് പ്രിയ വിഹാർ കോളനിയിൽ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീഴ്ചയെതുടർന്ന് ഇമ്രാന(35)യെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലുംരാത്രിയോടെമരിച്ചു. യുവതിയുടെ ഭർത്താവ് മുർത്സയുടെ പരാതിയിൽ ഷാഹിദ് എന്നയാൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുർത്സ ഉച്ചയ്ക്ക് രണ്ടു മണിയോടെ ജോലിസംബന്ധമായി പുറത്തു പോയതിനു ശേഷം ഇമ്രാനയും ഷാഹിദും ടെറസിലെത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പോലീസിനു ലഭിച്ച വിവരം. വഴക്കിനെ തുടർന്ന് യുവതിയെ തള്ളിയിട്ട ശേഷംഷഹീദ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഇമ്രാനയും മുർത്സയും ബീഹാറിലെ മുസാഫർപുർ സ്വദേശികളാണ്. ഇരുപതു ദിവസങ്ങൾക്കു മുമ്പാണ് ഇവർ ഗാസിയാബാദിലെ ഫ്ളാറ്റിൽ താമസിക്കാനാരംഭിച്ചത്. ദമ്പതിമാർക്ക് മൂന്നു കുട്ടികളുണ്ട്. ഇമ്രാനയും ഷാഹിദും സ്വകാര്യമായി കാണുന്നത് പതിവായിരുന്നുവെന്നും ഇതിഷ്ടമാകാതിരുന്നതിനാൽ താമസം മാറാൻ തീരുമാനിച്ചിരുന്നതായും മുർത്സ പരാതിയിൽ പറഞ്ഞു. ഇമ്രാനയുടെ മൃതദേഹം പരിശോധനയ്ക്കയച്ചു. ഷഹീദിനായുള്ള അന്വേഷണം പോലീസ് വ്യാപകമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2R6jbY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages