മുംബൈ: ടെലികോം മേഖലയിൽ ലയനം യാഥാർത്ഥ്യമാകുന്നതോടെ നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 65,000 പേർ തൊഴിൽ രഹിതരാകും. ഫോഴ്സിങ് ഓപ്പറേറ്റേഴ്സ്, ഇൻഫ്രസ്ട്രക്ചർ പ്രൊവൈഡേഴ്സ്, ടവർ കമ്പനികൾ, റീട്ടെയിൽ യൂണിറ്റുകൾ എന്നീ മേഖലകളിലുള്ളവർക്കാകും പ്രധാനമായും ജോലി നഷ്ടമാകുക. അതേമസംയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട മേഖലയിൽ കുറച്ചുപേർക്ക് തൊഴിൽ ലഭിക്കാനം സാധ്യതയുണ്ട്. കസ്റ്റമർ സപ്പോർട്ട്, ഫിനാൻസ് തുടങ്ങിയ മേഖലകളിലുള്ളവർക്കാകും വ്യാപകമായി തൊഴിൽ നഷ്ടമാകുകയെന്ന് തൊഴിലാളികളെ നൽകുന്ന സ്ഥാപനമായ ടീംലീസ് സർവീസ് പറയുന്നു. ഇരുമേഖലകളിലുമായി യഥാക്രമം 8,000, 7,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. 25 ലക്ഷത്തോളം പേരാണ് നിലവിൽ ടെലികോം സെക്ടറിൽ ജോലി ചെയ്യുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OILcrU
via
IFTTT
No comments:
Post a Comment